X

എം എം മണിക്ക് ഡാം മാനേജ്‌മെന്റിനെ കുറിച്ച് ഒന്നുമറിയില്ല; പ്രളയം രൂക്ഷമാക്കിയത് മന്ത്രിയുടെ കഴിവുകേടെന്നും വിഡി സതീശന്‍

ഉദ്യോഗസ്ഥ തീരുമാനം നടപ്പാക്കുകയല്ല മന്ത്രി ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍ മന്ത്രിയുടെ ആവശ്യമില്ല.

സംസ്ഥാനത്ത് പ്രളയ ദുരന്തം രൂക്ഷമാക്കിയത് വൈദ്യുത മന്ത്രി എംഎം മണിയുടെ കഴിവ് കേടുമൂലമെന്ന് പറവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിഡി സതീശന്‍. വൈദ്യുത മന്ത്രിക്ക് ഡാം മാനേജ്‌മെന്റിനെ കുറിച്ച് ഒന്നും അറിവില്ല. ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ ശരിവയ്ക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചതായി സൗത്ത് ലൈവ് റിപോര്‍ട്ട് ചെയ്യുന്നു.

ഉദ്യോഗസ്ഥ തീരുമാനം നടപ്പാക്കുകയല്ല മന്ത്രി ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍ മന്ത്രിയുടെ ആവശ്യമില്ല. കാര്യങ്ങളില്‍ വസ്ഥുതാപരമായി തീരമാനമെടുക്കുകയാണ് മന്ത്രിയുടെ ചുമതല. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രളയം ദുരന്തമാണെന്ന് നിയമസഭയില്‍ പറഞ്ഞതെന്നും സതീശന്‍ പറയുന്നു. ഡാം തുറക്കുന്ന കാര്യത്തില്‍ പതിവ് നടപടികള്‍ പോലും പാലിക്കാതെ വരുത്തിവച്ച ദുരന്തത്തെ ഉദ്യോഗസ്ഥര്‍ക്കു വേണ്ടി ന്യായികരിക്കുകയാണ് സര്‍ക്കാര്‍ ചെയുന്നത്.

വൈദ്യുതി ബോര്‍ഡ് ചെയര്‍മാനോ, ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കോ ഡാം മാനേജ്‌മെന്റിെ കുറിച്ച് ബോധ്യമുണ്ടെന്ന് കരുതുന്നില്ല. ഇങ്ങനെ ഉള്ള ആളുകള്‍ ചേര്‍ന്നാണ് ഈ വെള്ളപ്പൊക്കത്തെ ഒരു മഹാ ദുരന്തമാക്കി മാറ്റിയത്. വേലിയേറ്റ സമയത്ത് വെള്ളം ഒഴുക്കിവിടാതിരിക്കാനുള്ള സാമാന്യ ബോധം പോലും ഇവര്‍ക്ക് ഉണ്ടായില്ല എന്നത് അത്ഭുതപ്പെടുത്തിയ കാര്യമാണെന്ന് സതീശന്‍ പറയുന്നു.

ഡാം തുറക്കുന്നതുമായി ബന്ധപെട്ടു വേണ്ടത്ര മുന്നറിയിപ്പും ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. തന്മൂലം ജനങ്ങളുടെ ജീവനും വിലപ്പെട്ട വസ്തുക്കള്‍ക്കും വന്‍ നാശം സംഭവിച്ചു. മാറ്റിപാര്‍പ്പിക്കാന്‍ സാധിച്ചില്ല . ചെങ്ങന്നൂരില്‍ അടക്കം ജനങ്ങള്‍ ഉറങ്ങി കിടക്കുമ്പോള്‍ ആണ് വെള്ളം കയറിയത്. ബാണാസുരസാഗറിലും പമ്പയാറിലും തികഞ്ഞ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായെന്നും എംഎല്‍എ ആരോപിക്കുന്നു.

This post was last modified on September 3, 2018 3:25 pm