മോഷണകുറ്റമാരോപിച്ച് കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദിച്ചു കൊന്നു. കൊല്ലം അഞ്ചലില്‍ കോഴി മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മരിച്ച ബംഗ്ലാള്‍ സ്വദേശിയെ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തലയ്‌ക്കേറ്റ മര്‍ദനമാണ് മണിയുടെ മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. കഴിഞ്ഞ മാസം 24 നായിരുന്നു മര്‍ദനം നടന്നത്. അഞ്ചല്‍ സ്വദേശികളായ അഞ്ചു പേരാണ് മര്‍ദനം നടത്തിയതെന്നാണ് വിവരം.
വര്‍ഷങ്ങളായി അഞ്ചലില്‍ കഴിയുന്ന മണി സമീപത്തെ വീട്ടില്‍ നിന്നും കോഴിയെ വാങ്ങി വരവെയാണ് കഴിഞ്ഞ 24 നായിരുന്നു അഞ്ചംഗ സംഘം തടഞ്ഞുവച്ച് മര്‍ദിച്ചത്. തലയില്‍ അടക്കം ഗുരുതരമായി പരിക്കേറ്റ മണിയുടെ നിലവിളി കേട്ട് ഓടിയെത്തായ നാട്ടുകാരാണ് ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിയെ തങ്ങള്‍ നല്‍കിയതാണെന്ന് വീട്ടുകാര്‍ അറയിച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചല്‍ സ്വദേശിയായ ശശിധരകുറുപ്പാണ് അറസ്റ്റിലായത്. ആസിഫ് എന്നയാള്‍ ഉള്‍പ്പെടെ ബാക്കിയുള്ള നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
പരിക്കേറ്റ് അഞ്ചലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയുടെ ആരോഗ്യ നില ഗുരുതരമായതോടെ തിരുവന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 13 നാണ് മണി മരിച്ചത്.
Leave a Comment