X

അഭിമന്യു വധം: വാര്‍ത്താസമ്മേളനം കഴിഞ്ഞിറങ്ങിയ എസ് ഡി പി ഐ നേതാക്കള്‍ അറസ്റ്റില്‍

സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ.മനോജ് കുമാര്‍, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവർക്കു പുറമെ ഇവർ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവർമാരും അറസ്റ്റിലായി.

എറണാകുളം പ്രസ് ക്ലബിൽ വാര്‍ത്താസമ്മേളനം കഴിഞ്ഞിറങ്ങിയ എസ് ഡി പി ഐ നേതാക്കളെ റോഡിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിശദീകരണം നൽകാനാണ് എസ് ഡി പി ഐ വാർത്താസമ്മേളനം നടത്തിയത്.

സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ.മനോജ് കുമാര്‍, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി.കെ.ഷൗക്കത്തലി എന്നിവർക്കു പുറമെ ഇവർ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവർമാരും അറസ്റ്റിലായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

This post was last modified on July 16, 2018 4:50 pm

Related Post
Leave a Comment