X

ചെങ്ങന്നൂരിലെ മുറിയായിക്കരയില്‍ കുടുങ്ങിക്കിടക്കുന്നത് 1500 ഓളം പേര്‍

ദിവസങ്ങളായി ഇവിടെ ഒറ്റപ്പെട്ട് കഴിയുന്ന ജനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം അല്‍പ്പം ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കിയെന്നല്ലാതെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായിട്ടിയിട്ടില്ല

പ്രളയ ദുരിതം രൂക്ഷമായ ചെങ്ങന്നൂരിന് സമീപ പ്രദേശത്തെ മുറിയായിക്കരയില്‍ കുടുങ്ങിക്കിടക്കുന്നത് 1500 ഓളം പേരെന്ന് റിപോര്‍ട്ട്. മേഖലയില്‍ ഒരാള്‍പ്പൊക്കത്തില്‍ വെള്ളക്കെട്ട് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെ രക്ഷിച്ച തിരുവന്‍വണ്ടുര്‍ പാണ്ടനാട് പ്രദേശങ്ങള്‍ക്ക് സമീപത്തുള്ള പ്രദേശമാണിത്. ദിവസങ്ങളായി ഇവിടെ ഒറ്റപ്പെട്ട് കഴിയുന്ന ജനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം അല്‍പ്പം ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കിയെന്നല്ലാതെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അഴിമുഖത്തോട് സംസാരിച്ച വാര്‍ഡ് മെമ്പര്‍ പറയുന്നു.  വീടുകളുടെ ടെറസിലടക്കമാണ് ആളുകള്‍ കഴിയുന്നത്.

പാണ്ടനാട് കേന്ദീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ രക്ഷാപ്രവത്തനത്തില്‍ നിരവധി പേരെ രക്ഷപ്പെടുത്തിയെങ്കിലും മുറിയായിക്കര മേഖലയിലേക്ക് അധികൃതരുടെ ശ്രദ്ധ പതിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. തിരുവന്‍വണ്ടുര്‍ മേഖലയില്‍ ഭക്ഷണം അടക്കമുള്ള സാധനങ്ങള്‍ എത്തുന്നുണ്ടെങ്കിലും വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളില്‍ വിതരണത്തിന് കഴിയുന്നില്ലെന്നും അവര്‍ പറയുന്നു.

തിരുവന്‍വണ്ടുര്‍ മേഖലയില്‍ ഇന്നാണ് രക്ഷാ പ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന എത്തിയിട്ടുള്ളത്. തെങ്ങാല ഭാഗത്ത് ദുരിതാശ്വാസ പ്രര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിയാണ് സംഘം തിരുവന്‍വണ്ടുരിലെത്തിയിട്ടുള്ളത്.

This post was last modified on August 19, 2018 12:46 pm