കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ഡി തിവാരിയുടെ ഭൗതികശരീരത്തിനു സമീപം പൊട്ടിച്ചരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും. ഇതിന്റെ വീഡിയോ ആണ് പ്രചരിച്ചത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തില്‍ എത്തിച്ചപ്പോഴായിരുന്നു യോഗിയുടെ ചിരി.
തിവാരിയുടെ മൃതശരീരത്തിനു സമീപത്ത് ഇരിന്നിരുന്ന ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡന്‍, യുപി മന്ത്രിമാരായ മൊഹ്‌സിന്‍ റാസ, അശുതോഷ് ടന്‍ഡന്‍ എന്നിവരുമായി യോഗി ആദിത്യനാഥ് സംസാരിക്കുകയും തുടര്‍ന്ന് എല്ലാവരും പൊട്ടിച്ചിരിക്കുന്നതുമാണു വിഡിയോ ആണ് പുറത്തുവന്നത്.
വിഡിയോ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റത്തെ അപലപിച്ച് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തി. എന്‍.ഡി തിവാരിയുടെ ഭൗതികശരീരം പിന്നീട് ഉത്തരാഖണ്ഡിലെ ചിത്രശിലാ ഘട്ടില്‍ സംസ്‌കരിച്ചു.
Leave a Comment