ഉത്തര്‍ പ്രദേശിലെ റായ്ബറേലിയിലെ ഹര്‍ച്ഛന്ദ്പുര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ അഞ്ച് മരണം. മാല്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്കാ എക്സ്പ്രസാണ് ബുധാനഴ്ച പുലര്‍ച്ചെ പാളം തെറ്റിയത്.
രാവിലെ ആറു മണിയോടെയാണ് എഞ്ചിനും സമീപത്തെ അഞ്ച് കോച്ചുകളും അപകടത്തില്‍ പെടുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
Leave a Comment