X

ക്യാമ്പസുകള്‍ മിന്നലാക്രമണ ദിനം ആഘോഷിക്കണം; സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ നിര്‍ദേശം

രാജ്യത്തെ സൈനികര്‍ക്ക് പിന്തുണ അറിയിച്ച് അന്നേദിവസം വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു.

കശ്മീരില്‍ അതിര്‍ത്തി കടന്ന് പാക്കിസ്താന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ച ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയതിന്റെ വാര്‍ഷികം സര്‍വകലാശാലകളുടെ നേതൃത്വത്തില്‍
ആഘോഷിക്കണമെന്ന് യുജിസി നിര്‍ദേശം. സെപ്തംബര്‍ 29 നാണ് ദിനാചരണം സംഘടിപ്പിക്കണെമെന്നാണ് രാജ്യത്തെ വിവിധ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയ അറിയിപ്പില്‍ യുജിസി വ്യക്തമാക്കുവന്നത്. രാജ്യത്തെ സൈനികര്‍ക്ക് പിന്തുണ അറിയിച്ച് അന്നേദിവസം വിദ്യാര്‍ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്‍സിസി യുനിറ്റുകളും സംയുക്തമായാണ് 29 പരേഡ് സംഘടിപ്പിക്കണം. രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്നതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കണം. വിരമിച്ച സൈനികര്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കാന്‍ അവസരം ഒരുക്കണമെന്നും യുജിസി സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

Also Read: മി. വി.സി; എന്തുപഠിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കറിയാം, എങ്ങനെ യുദ്ധം ചെയ്യണമെന്ന് പട്ടാളക്കാര്‍ക്കും

ഇതിനു പുറമെ സാമൂഹിക മാധ്യമങ്ങളിലൂടെ ഡിജിറ്റലായും, സാധാരണ കത്തുകള്‍, കാര്‍ഡുകള്‍ എന്നിവയിലൂടെ വിദ്യാര്‍ഥികള്‍ സൈനികര്‍ക്കുള്ള തങ്ങളുടെ പിന്തുണ അറിയിക്കാന്‍ അവസരം ഒരുക്കും.  ഇത്തരം ആശംസകള്‍ പ്രതിരോധ മന്ത്രാലയം പിആര്‍ഒ, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവ വിവധ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമെന്നും യുജിസി അറിയിക്കുന്നു.

Also Read: ടാങ്ക്, പട്ടാളക്കാരുടെ ചിത്രങ്ങള്‍, വിവേകാനന്ദന്‍… ജെ.എന്‍.യുവില്‍ ഇനി എന്‍സിസിയും

2006 സെപ്തംബര്‍ 29 നാണ് പാക്ക് അധിനിവേശ കശ്മീരിലെ ഏഴ് ഭീകര വാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് (മിന്നലാക്രമണം) നടത്തിയത്. ആക്രമണത്തില്‍ വന്‍ നാശനഷ്ടമാണ് പാക്ക് ബങ്കറുകള്‍ക്കും ഭീകരര്‍ക്ക് നേരിട്ടതെന്നാണ് വിലയിരുത്തല്‍.

മി. വി.സി; എന്തുപഠിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കറിയാം, എങ്ങനെ യുദ്ധം ചെയ്യണമെന്ന് പട്ടാളക്കാര്‍ക്കും

ടാങ്ക്, പട്ടാളക്കാരുടെ ചിത്രങ്ങള്‍, വിവേകാനന്ദന്‍… ജെ.എന്‍.യുവില്‍ ഇനി എന്‍സിസിയും

This post was last modified on September 21, 2018 10:01 am