X

രാഹുൽ ഗാന്ധി വയനാട്ടിൽ: തുറന്ന വാഹനത്തിൽ കളക്ടറേറ്റിലേക്ക്; ആവേശത്തോടെ പ്രവർത്തകർ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമ നിർദേശ പത്രിക സമർപ്പിക്കന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  കൽപ്പറ്റയിലെത്തി.  ഇന്നലെ കോഴിക്കോട്ടെത്തിയ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ഗസ്റ്റ് ഹൗസിൽ തങ്ങിയ ശേഷമാണ് ഇന്ന് വയനാട്ടിലേക്ക് തിരിച്ചത്. താഴ്ന്ന് പറന്ന ഹെലികോപ്റ്ററിൽ നിന്നും തന്നെ പ്രവർത്തകരെ ആഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം കൽപ്പറ്റയിലേക്ക് പ്രവേശിച്ചത്.  കൽപ്പറ്റ എംജെഎജി സ്കൂളിലെ ഹെലിപാഡിൽ നിന്നും തുറന്ന വാഹനത്തിൽ റോഡ് ഷോ ആയാണ് രാഹുലും പ്രിയങ്കയും കളക്ടറേറ്റിലേക്ക് തിരിച്ചത്.

ഹെലിപാഡിൽ നിന്നും കളക്ട്രേറ്റിലെത്തിയ രാഹുൽ ഗാന്ധിയും സംഘവം പത്രിക സമർപ്പിക്കുന്നതിനായി കളക്ടറുടെ ചേംബറിലേക്ക്. രാഹുലിന്റെ തുറന്ന വാഹനത്തെ പിറകെ നുറുകണക്കിന് പ്രവർത്തകർ അനുഗമിക്കുകയും ചെയ്യുന്നു. പത്രികാ സമർപ്പണത്തിന് ശേഷം നേതാക്കൾക്കൊപ്പം റോഡ് ഷോ സംഘടിപ്പിക്കും. ആയിരങ്ങളാണ് കോൺഗ്രസ് അധ്യക്ഷനെയും പ്രിയങ്കാ ഗാന്ധിയും അനുഗമിക്കുന്നത്.

അതേസമയം, പത്രികാ സമർപ്പണത്തിനായി വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ പതിനായിരക്കണക്കിന് പ്രവർത്തകരാണ് കൽപ്പറ്റയിൽ തടിച്ച കൂടിയിരിക്കുന്നത്. പോലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നതിലും വലിയ ജനക്കൂട്ടമാണ് വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിലും നിന്നുമായി വയനാട്ടിൽ എത്തിയിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു ഗോപാൽ, മണിശങ്കർ അയ്യർ തുടങ്ങി ദേശീയ നേതാക്കളും ഇതിനോടകം കൽപ്പറ്റയിൽ എത്തിയിട്ടുണ്ട്,

ഇന്നലെ രാത്രി 8.42ന് ഡൽഹിയിൽനിന്നുള്ള വിമാനത്തില്‍ പ്രിയങ്കഗാന്ധിയാണ് ആദ്യം കോഴിക്കോട്ടെത്തിയത്. തൊട്ടുപിറകെ 9.05 ന് അസമിലെ ലീലാബാരിയിൽനിന്നുള്ള വിമാനത്തിൽ രാഹുലും കരിപ്പൂരിലെത്തി. കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. നേതാക്കൾക്ക് പുറമെ യിരക്കണക്കിനു പ്രവർത്തകരായിരുന്നു ഇരുവരെയും വരവേൽക്കാൻ കാത്തുനിന്നത്. പ്രവർത്തകരുടെ തിരക്കു കാരണം ഇരുവർക്കും വിഐപി ഏരിയയിൽ അൽപനേരം കാത്തിരിക്കേണ്ടി വന്നു. ഇതിനിടെയാണ് സുരക്ഷാനിർദേശം മറികടന്ന് ടെർമിനലിൽനിന്നു പുറത്തെത്തി രാഹുൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. തുടർന്ന് വിഐപി ഗേറ്റ് വഴി പുറത്തുകടന്ന്, ഇരുവരും കോഴിക്കോട്ടേക്കു പോയി.

അതേസമയം, വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി ഇന്ന് രാവിലെ 11.30ന് പത്രി സമർപ്പിക്കും. കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ ഇറങ്ങുന്ന രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്നു കലക്ടറേറ്റ് പരിസരം വരെ 2 കിലോമീറ്റർ റോ‍ഡ് ഷോ നടത്തും. ശേഷമായിരിക്കും കലക്ടറുടെ ചേംബറിലെത്തി പത്രികനൽകുക.

ഒൻപത് മണിക്ക് രാഹുല്‍ കൽപ്പറ്റ സ്റ്റാൻഡിലേക്ക് എത്തും. അവിടെ നിന്നും തുറന്ന വാഹനത്തിലെ നടന്നോ കളക്ടറേറ്റിലേക്കു പോവുമെന്നാണ് റിപ്പോർട്ട്. എന്നാൽ കൂടുതൽ സമയം എടുക്കുമെന്നതിനാൽ കാൽ നടയായി പോവാനുള്ള സാധ്യത കുറവാണെവന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. അതേസമയം, കളക്ടറേറ്റിന് മുന്നിൽ 100 മീറ്റർ അകലെ ജനക്കൂട്ടത്തെ തടഞ്ഞ് കുറച്ച് പേരെമാത്രമായിരിക്കും അകത്തേക്ക് കടത്തിവിടുക. 5 പേർ മാത്രമായിരിക്കും പത്രികാ സമർപ്പണത്തിന് കളക്ടറുടെ മുന്നിലെത്തുക. ഇതിന് ശേഷം മടങ്ങി ഹെലിപ്പാഡിത്തി മടക്കം. മൊത്തം രണ്ട് രണ്ടര മണിക്കൂർ മാത്രമാണ് ഇന്ന് വയനാട്ടിൽ രാഹുലിന്റെ പരിപാടികളുള്ളത്.

രാഹുല്‍ഗാന്ധി എത്തുന്നതിന്റെ ഭാഗമായി ഇന്ന കല്‍പറ്റയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രാഹുല്‍ തിരികെ പോകുന്നതുവരെ കൈനാട്ടി ബൈപ്പാസ് ജങ്ഷന്‍ മുതല്‍ ഗൂഡലായി ജങ്ഷന്‍വരെ ഒരു വാഹനവും കടത്തിവിടില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ജനമൈത്രി ജങ്ഷന്‍ മുതല്‍ കൈനാട്ടി ബൈപ്പാസ് ജങ്ഷന്‍ വരെ കല്പറ്റ ടൗണിലൂടെ വലിയ വാഹനങ്ങൾക്ക് പ്രവേശിക്കാന്‍ അനുവാദമില്ല.

This post was last modified on April 4, 2019 11:51 am