X

എറണാകുളം ജില്ല നിപ മുക്തമെന്ന് പ്രഖ്യാപിച്ച് അരോഗ്യമന്ത്രി, രോഗബാധിതനായ യുവാവ് ആശുപത്രി വിട്ടു

ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് പ്രഖ്യാപനം നടത്തിയത്.

കേരളത്തെ ഒരിക്കൽ കൂടി ആശങ്കയിലാഴ്ത്തി എറണാകുളത്ത് റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധ പൂര്‍ണ നിയന്ത്രണ വിധേയമാണെന്ന് പ്രഖ്യാപനം. നിപ ബാധിച്ച് കൊച്ചിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി വിട്ടു. ഇതോടെയാണ് എറണാകുളം ജില്ല നിപ വിമുക്തമായിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. യുവാവ് ചികിത്സയില്‍ കഴിയുന്ന ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് പ്രഖ്യാപനം നടത്തിയത്.

ആശങ്കയ്ക്കും പ്രതിരോധത്തിന്റെയും 55 ദിവസങ്ങൾ പിന്നിടുമ്പോവാഴാണ് എറണാകുളം ജില്ലയില്‍ നിന്ന് നിപ വൈറസ് ബാധ ഒഴിഞ്ഞെന്ന പ്രഖ്യാപനം ഔദ്യോഗികമായി തന്നെ പുറത്ത് വരുന്നത്. നിപ ബാധിതനായ യുവാവിനെ പരിപാലിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെയെല്ലാം ചടങ്ങിൽ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

നിപ വൈറസിനെ കുറിച്ച് ഇനി ആശങ്ക വേണ്ട. അത് എർണാകുളം ജില്ല വിട്ട് പോയിരിക്കുന്നെന്നും അരോഗ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. വൈറസ് ബാധ ഒഴിഞ്ഞെങ്കിലും ജാഗ്രതയും പ്രതിരോധവും തുടരണം. ആരോഗ്യസംവിധാനങ്ങള്‍ക്കൊപ്പം സമൂഹവും ഒറ്റക്കെട്ടായി നിന്നാണ് നിപയുടെ രണ്ടാം വരവിനെ ചെറുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ടാം തവണ നിപ റിപ്പോർട്ട് ചെയ്തപ്പോൾ ആദ്യ വ്യക്തിയെ തന്നെ തിരിച്ചറിഞ്ഞ് ചികിൽസ നൽകി ചികിൽസ നൽകാനായത് വലിയ നേട്ടമാണ്. പ്രഫഷണല്‍ കോളജ് വിദ്യാര്‍ഥിയായ യുവാവ് ആരോഗ്യം വീണ്ടെടുത്തെന്നും ഒരാഴ്ചയ്ക്കുള്ളില്‍ കോളജിലേക്ക് പോയി തുടങ്ങുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാൽ ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും തുടരണം കാരണം വൈറസ് വാഹകരായ പഴം തീനി വവ്വാലുകളുടെ സാന്നിധ്യം പല സ്ഥലങ്ങളിലുമുണ്ടെന്നും ഡോക്ടർമാർ ചടങ്ങിൽ വ്യക്തമാക്കി.

അമ്പലവയലിൽ നടുറോഡിൽ തമിഴ് ദമ്പതികളെ മർദ്ദിച്ചത് പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെന്ന് ആരോപണം, നാട്ടുകാരുടെ പരാതിയിൽ കേസെടുക്കുമെന്ന് പോലീസ്

 

This post was last modified on August 3, 2019 12:16 pm