X

നിപ ഭീഷണി; കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്ക് യുഎഇയില്‍ നിരോധനം

കേരളത്തില നിപ വൈറസ് ബാധ സംബന്ധിച്ച് ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച നിര്‍ദേശപ്രകാരമാണ് നടപടിയെന്നും യുഎഇ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും യുഎഇയില്‍ നിരോധനം. കേരളത്തില നിപ വൈറസ് ബാധ സംബന്ധിച്ച ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച നിര്‍ദേശപ്രകാരമാണ് നടപടിയെന്നും യുഎഇ പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. നിരോധനം കേരളത്തിന് പുറമേ തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ തീരുമാനം യുഎഇയുടെ 100 ടണ്‍ ഓളം വരുന്ന പഴം പച്ചക്കറി ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപോര്‍ട്ട്.

നിപ വൈറസ് ബാധ പരത്തുന്നത് പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ കൂടിയാണെന്നും, ഇത്തരം വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ ജനങ്ങളില്‍ എത്തുന്നത് തടയുന്നതിനുള്ള മുന്‍കരുതലായാണ് നടപടിയെന്നും യുഎഇ അധികൃതര്‍ അറിയിച്ചു. വവ്വാലുകള്‍ ഏറ്റവും അധികം സമീപിക്കുന്ന മാങ്ങ, ഈത്തപ്പഴം, വാഴപ്പഴം എന്നിവയെയാണെന്നും അതിനാല്‍ ഇവയിലുടെ വൈറസ് മനുഷ്യരിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കളുടടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് നിരോധനത്തിന് പിന്നിലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ചൂണ്ടിക്കാട്ടി നേരത്തെ സൗത്ത് ആഫ്രിക്കയില്‍ നി്ന്നുമുള്ള വളര്‍ത്തു മൃഗങ്ങള്‍ക്കും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും യുഎഇ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മേഖലയില്‍ വിവിധ വൈറസ് ബാധകള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് പുറത്തിറക്കിയത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on May 30, 2018 4:35 pm