X

നിപ; പിഎസ് സി പരീക്ഷകള്‍ മാറ്റി

ഒഎംആര്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റിവച്ചത്‌

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്ഥിരീകരിച്ച നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 16ാം തിയ്യതി വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ മാറ്റിവച്ചു. ഒഎംആര്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റിവച്ചതെന്ന് കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പ് വ്യക്തമാക്കി. പുനപ്പരീക്ഷാ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍  അറിയിച്ചു.

 

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.