X

നിപ ആവർത്തിച്ചേക്കും; മുൻകരുതൽ നിർദേശവുമായി ആരോഗ്യവകുപ്പ്

ഡിസംബര്‍ മുതല്‍ ജൂണ്‍ കാലയളവിലാണ് നിപ്പ വൈറസ് പടരുവാന്‍ സാധ്യതയുള്ളത് എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

സംസ്താനത്ത് പതിനെട്ട് പേരുടെ മരണത്തിനിടയാക്കിയെന്ന് ഒൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്ന നിപ വൈറസ് വീണ്ടും പടരുന്നത് തടയാൻ ജാഗ്രതാ നിർദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പ വൈറസ് പടരുവാന്‍ സാധ്യതയുള്ളത് എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. ഇക്കാലയളവില്‍ ഫലങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും  മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു.

ചുമ ഉള്‍പ്പെടെ നിപ ലക്ഷണങ്ങളുമായി വരുന്നവരെ പരിശോധിക്കാന്‍  ആശുപത്രിയില്‍ പ്രത്യേത മേഖലകള്‍ തന്നെ സജ്ജമാക്കണെമെന്നും  മെഡിക്കല്‍ കോളെജുകള്‍, ജില്ലാ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം മേല്‍ നിര്‍ദേശപ്രകാരം സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

തുറസായ സ്ഥലങ്ങളിൽ നിന്നും വാങ്ങുന്ന പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്നതിനും ഉപയോഗിക്കുന്നതിനും മുൻപ് ജാഗ്രത പാലിക്കണം. നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷമേ ഉപയോഗിക്കാവു. ചുമയുളളവര്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും ജാഗ്രതാ നിർദേശം ആവശ്യപ്പെടുന്നു.  കോഴിക്കോട്   ഈ വര്‍ഷം മെയിലാണ് നിപ വൈറസ് ബാധ പടര്‍ന്നു പിടിച്ചത്.

നിപ്പ: നഴ്സ് ലിനിക്കും ഒരു ദിവസം മുന്‍പേ മരിച്ച സുധയുടെ കഥ പക്ഷേ, ആരുമറിഞ്ഞില്ല

This post was last modified on November 29, 2018 9:36 am