X

ബംഗാളിൽ സിപിഎമ്മുമായി സഖ്യമില്ല; കോൺഗ്രസ് തനിച്ച് മൽ‌സരിക്കും

ധാരണകൾ മറികടന്ന് സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെന്നാണ് കോൺഗ്രസ് ആരോപണം.

പശ്ചിമബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനം. പിസിസി അദ്ധ്യക്ഷൻ സോമൻ മിത്ര രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് സിപിഎമ്മുമായി സഖ്യം വേണ്ടന്ന് വയ്ക്കുന്നത്. ഇതോടെ തിരഞ്ഞെടുപ്പിന് മുൻപ് ബംഗാളിൽ സിപിഎ കോൺഗ്രസ് ധാരണയെന്ന അഭ്യൂഹങ്ങള്‍ വിരാമമാവുകയാണ്. നിലവിലെ ധാരണകൾക്ക് വിരുദ്ധമായി കോൺഗ്രസ് ആവശ്യപ്പെട്ട പുരുളിയ, ബാഷിർഹട്ട് മണ്ഡലങ്ങൾ സിപിഐ ഫോർവേഡ് ബ്ളോക്ക് എന്നീ പാർട്ടികൾക്ക് സിപിഎം നീക്കിവച്ചാണ് ചർച്ചകൾ അവസാനിപ്പിക്കാൻ കാരണമായത്.

ധാരണകൾ മറികടന്ന് സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെന്നാണ് കോൺഗ്രസ് ആരോപണം. നിലവിലെ തീരുമാനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎമ്മും ഉറച്ച നിലപാടെടുക്കുകയായിരുന്നു. സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിലേക്കുള്ള 25 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് കഴിഞ്ഞ ദിവസം സിപിഎം പ്രഖ്യാപിച്ചത്.

ബിജെപിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ എതിർത്തുകൊണ്ട് കൂടുതൽ സീറ്റ് നേടുക എന്നതായിരന്നു സഖ്യ നീക്കത്തിലൂടെ ഇരുപാർട്ടികളും ലക്ഷ്യമിട്ടിരുന്നത്. ഈ നീക്കം ശ്രമങ്ങളാണ് ഇതോടെ അവസാനിച്ചത്.

This post was last modified on March 17, 2019 6:40 pm