X

വിദ്യാര്‍ഥികളെ സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കരുത്; ബസുകളില്‍ വിവേചനം പാടില്ലെന്ന് ഹൈക്കോടതി

വിദ്യാർത്ഥികൾ വിവേചനം നേരുടുന്നുണ്ടോ എന്ന് കാര്യത്തിൽ  റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികൾ റിപ്പോർട്ട് സമര്‍പ്പികണമെന്നും ഹൈക്കോടതി നിർദേശിച്ചു.

സ്വകാര്യ ബസുകളില്‍ കണ്‍സെഷനോടെ യാത്രചെയ്യുന്ന വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. ബസ് യാത്രകളിൽ ദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സാഹചര്യം എറണാകുളത്ത് ഉണ്ടോയെന്നും ചോദിച്ചായിരുന്നു വിവേചനം പാടില്ലെന്ന് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. വിദ്യാര്‍ഥികളെ സീറ്റുകളില്‍നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ബസ് ജീവനക്കാര്‍ക്ക് അധികാരമില്ലെന്നും കോടതി പരാമർശിച്ചു.

സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ ഇരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവിട്ടത്. ഇതിന് പിറകെയാണ് പുതിയ നിർദേശം. തങ്ങളുടെ അധികാര പരിധിയിൽ വിദ്യാർത്ഥികൾ വിവേചനം നേരുടുന്നുണ്ടോ എന്ന് കാര്യത്തിൽ  റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികൾ റിപ്പോർട്ട് സമര്‍പ്പികണമെന്നും ഹൈക്കോടതി നിർദേശിച്ചു.

സ്വകാര്യബസ് ഉടമകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കാന്‍ ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷനുൾപ്പെടെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
അതേ സമയം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചകൂടി സമയം വേണമെന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.

This post was last modified on February 16, 2019 6:42 am