X

അപവാദം പ്രചരിപ്പിച്ച് തേജോവധം ചെയ്യുന്നു, സാജന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ

അന്വേഷണ സംഘത്തിൽ പെട്ടവർതന്നെ തന്നെ അപകീർത്തിപ്പെടുത്താൻ വാർത്തകൾ നൽകുന്നു.

തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് തന്നെ തേജോവധം ചെയ്യുകയാണെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നം ആത്മഹത്യ ചെയ്ത ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന. സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ബൂന ആവശ്യപ്പെടുന്നു. ഇക്കാര്യം വ്യക്തമാക്കി ബീന മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

അന്വേഷണ സംഘത്തിൽ പെട്ടവർതന്നെ തന്നെ അപകീർത്തിപ്പെടുത്താൻ വാർത്തകൾ നൽകുന്നു. ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തിയ നഗരസഭ അധികൃതരെ സംരക്ഷിക്കുക എന്ന ദുരുദ്ദേശത്തിൽ സംഭവത്തിന്റെ ഗതി മറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. താനും സാജനും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ലൈസൻസ് ലഭിക്കാത്തവിഷമം മാത്രമാണ് അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോട് അത്തരത്തിൽ യാതൊരു കാര്യവും പറഞ്ഞിട്ടില്ല എന്ന് തന്റെ മകൾ തുറന്നുപറഞ്ഞതാണെന്നും ബീന പറയുന്നു.

തന്നെയും കുടുംബത്തെും മാനസികമായി സംഘർഷത്തിലാക്കിയിരിക്കുകയാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻമാരിൽ നിന്നും കിട്ടിയ വിവരപ്രകാരം എന്ന രീതിയിലാണ് തങ്ങള്‍‌‍ക്കെതിരായ വാർത്ത പരക്കുന്നത്.
യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ വസ്തുതകൾ മറച്ച് വെച്ച് കുടുംബത്തെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തെറ്റായ വാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും കളവ് വാർത്തകൾ മാധ്യമങ്ങളിലൂടെ പരക്കുന്നത് തടയണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

 

 

This post was last modified on July 16, 2019 6:44 am

Related Post
Leave a Comment