സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ക്ലാസ്മുറിയില്‍ വച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ അധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും കല്ലിയൂര്‍ ഊക്കോട് സ്വദേശി എംഎസ് അനീഷിനെയാണ് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ അനീഷ് ക്ലാസ് മുറിയില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതായി വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹെഡ്മിസ്ട്രസ് അനീഷിനെ സസ്‌പെന്‍ഡ് ചെയ്തത്. ക്ലാസില്‍ അശ്ലീലച്ചുവയില്‍ സംസാരിക്കാറുള്ളതായും പരാതി പറയുന്നു.
സംഭവത്തില്‍ പൊലീസ് വിദ്യാര്‍ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയി. അധ്യാപകനെതിരെ മുന്‍പ് തന്നെ വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ പരാതി സ്‌കൂള്‍ അധികൃതര്‍ അവഗണിച്ചതായും ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സംഭവം പതിവായതും ക്ലാസ് മുറിയില്‍ നഗ്നതാ പ്രദര്‍ശനം ഉള്‍പ്പെടെ നടത്തുതയും ചെയ്തതോടെ കുട്ടികള്‍ വീടുകളില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ ചില വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിടാന്‍ തയ്യാറായതോടെയാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്.
അതേസമയം, വിഷയം സംബന്ധിച്ച് വാര്‍ത്തകളില്‍ നിന്നാണ് വിവരം ലഭിച്ചതെന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. ആരോപണം സംബന്ധിച്ച് പരിശോധിച്ചു വരികയാണ്. നിജസ്ഥിതി പരിശോധിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും നേതൃത്വം പറയുന്നു.
This post was last modified on October 24, 2018 12:54 pm
Leave a Comment