X

‘ലോക്കപ്പ് സ്യൂട്ട് 3’ സിബിഐ കസ്റ്റഡിയില്‍ പി ചിദംബരം രാത്രി കഴിഞ്ഞത് മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍

മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്യൽ തുരുന്നു. നാടകീയമായ രംഗങ്ങൾക്ക് ശേഷം ഇന്നലെ രാത്രിയിലാണ് മുൻ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഡൽഹി ലോധി റോഡിലുള്ള സിബിഐ ആസ്ഥാനത്ത് എത്തിച്ച അദ്ദേഹത്തെ ബുധനാഴ്ച രാത്രി തന്നെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം, സിബിഐ കസ്റ്റഡിയിൽ ചിദംബരം ഇന്നലെ കഴിഞ്ഞ ‘ലോക്കപ്പ് സ്യൂട്ട് 3’ ന് ഒരു പ്രത്യതേകയുണ്ടെന്നാണ് രസകരമായ വസ്തുത. യുപിഎ സർക്കാറിൽ ആഭ്യന്തര മന്ത്രിയായിരിക്കെ പ്രവർത്തനം ആരംഭിച്ച കെട്ടിമായിരുന്നു ഇത്. 2011 ൽ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹൻ സിങ് പങ്കെടുത്ത ചടങ്ങിലായിരുന്നു കെട്ടിത്തിന്റെ ഉദ്ഘാടനം. അന്ന് പി ചിദംബരമായിരുന്നു ചടങ്ങില്‍ മുഖ്യാഥിതി. ആധുനിക ലോക്കപ്പ് സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കിയിട്ടുള്ള ബഹുനിലകെട്ടിടമായിരുന്നു ഇത്.

അതേസമയം, മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായ 7-4 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരിക്കും സിബിഐ കോടതിയിലെത്തുകയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതിനിടെ, മുൻ കൂർ ജാമ്യം സംബന്ധിച്ച പ്രത്യേക അപേക്ഷ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ളതിനാൽ നിലവിൽ അറസ്റ്റിലായ ചിദംബരത്തിന് ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിക്കാനാവുമെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

ഒരു ദിവസം നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ശേഷം 90 മിനിറ്റ് നീണ്ടു നിന്ന നാടകങ്ങൾക്ക് ഒടുവിലാണ് പി ചിദംബരത്തെ സിബിഐ സംഘം തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ജോര്‍ ബാഗിലുള്ള അദ്ദേഹത്തിന്റ വസതിയിൽ വച്ചായിരുന്നു നടപടികൾ. ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് മതില്‍ ചാടിയാണ് സിബിഐ സംഘം വീട്ടിലെത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വീട്ടിലെത്തിയിരുന്നു. അതിന് തൊട്ടു മുൻപ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണാനും പി ചിദംബരം തയ്യാറായി.

 Also Read-  ‘കാര്‍ത്തിയെ കാണാനും അയാളെ സഹായിക്കാനും പറഞ്ഞു’, ചിദംബരത്തെ കുടുക്കിയത് മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി

 

This post was last modified on August 22, 2019 10:26 am