X

പത്മ പുരസ്‌കാരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്; ഇത്തവണ ലഭിച്ചത് അരലക്ഷത്തോളം നാമനിര്‍ദേശങ്ങള്‍

2010 നെ അപേക്ഷിച്ച് ശുപാര്‍ശകളില്‍ 32 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം പറയുന്നു.

2019 ലെ പത്മാപുരസ്‌കാരങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ളത് 50000ത്തോളം നാമ നിര്‍ദേശങ്ങള്‍. കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകളിലാണ് അപേക്ഷകളിലെ വര്‍ധനവ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2010 നെ അപേക്ഷിച്ച് ശുപാര്‍ശകളില്‍ 32 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രാലയം പറയുന്നു.

49,993 അപേക്ഷകളാണ് ഇൗ വര്‍ഷം പത്മാ പുരസ്‌കാരങ്ങള്‍ക്ക് ശുപാര്‍ശചെയ്തുകൊണ്ട് ലഭിച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1,313 ശുപാര്‍ശകള്‍ മാത്രമായിരുന്നു സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നതെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം 35,595 ഉം 2016 ല്‍ 18,768 ശുപാര്‍ശകളുമാണ് സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നത്. എന്നാല്‍ പത്മശ്രീ, പത്മ ഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നീ വിഭാഗങ്ങളിലായി 84 പേരെമാത്രമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. 2017 ല്‍ 89 പേര്‍ക്കും മികച്ച സിവിലിയന്‍ ബഹുമതികള്‍ സമര്‍പ്പിച്ചു. 2018 മേയ് ഒന്നുമുതല്‍ സപ്തംബര്‍ 15 വരെയായിരുന്നു നാമ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി.