X

ഇന്ത്യയിലെ ഹൈക്കമീഷണറെ പാക്കിസ്താൻ തിരിച്ചുവിളിച്ചു

ഹൈക്കമീഷണർ തിങ്കളാഴ്ച് രാവിലെ ഡൽഹിയിൽ നിന്നും തിരിച്ചതായും വിദേശകാര്യ വക്താവ് പറയുന്നു.

പുൽവാമ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഹൈകമീഷണറെ പാക്കിസ്താൻ തിരിച്ചുവിളിച്ചു. പാക്കിസ്താനിലെ  പ്രതിനിധികളെ തിരിച്ചുവിളിച്ച കഴിഞ്ഞ ദിവസത്തെ ഇന്ത്യൻ അധികൃതരുടെ നടപടിക്ക് പിറകെയാണ് പുതിയ നീക്കം.  ഹൈക്കമീഷണർ സുഹൈൽ അഹമ്മദ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതായി പാക്ക് വിദേശകാര്യ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസലാണ്  അറിയിച്ചത്. തന്റെ ട്വിറ്റർ അക്കൗണ്ടിലായിരുന്നു പ്രതികരണം.

വിവരങ്ങൾ ശേഖരിക്കുന്നതിനായി നമ്മുടെ ഹൈക്കമീഷണറെ ഇന്ത്യയിൽ നിന്നും തിരിച്ച് വിളിച്ചിരിക്കുന്നു. അദ്ദേഹം തിങ്കളാഴ്ച് രാവിലെ ഡൽഹിയിൽ നിന്നും തിരിച്ചതായും വിദേശകാര്യ വക്താവ് പറയുന്നു. പുൽവാമയിലെ ഭീരാക്രമണത്തിന് പിറകെ കഴി‍ഞ്ഞ 15നാണ് ഇന്ത്യൻ ഹൈക്കമീഷണർ അജയ് ബിസാരിയ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ സർക്കാർ പാക്കിസ്ഥാനിൽ നിന്നും തിരിച്ചു വിളിച്ചത്. ഭീകരാക്രമണത്തിന് പിറകെ പാക്ക് ഹൈക്കമീഷണറെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

This post was last modified on February 18, 2019 1:22 pm