X

മോദി തുടങ്ങി, ഞങ്ങള്‍ തീര്‍ക്കും എന്ന് പാക് മന്ത്രി ഫവാദ് ഹുസൈന്‍; ഇന്ത്യയുമായുള്ള വ്യോമാതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ഇമ്രാന്‍ ഖാന്‍

പാകിസ്താന്‍ വഴി അഫ്ഗാനിസ്താനിലേയ്ക്കുള്ള ഇന്ത്യന്‍ വ്യാപാര വഴി പൂര്‍ണമായും തടയുന്ന കാര്യവും പരിഗണനയിലുണ്ട്.

ഇന്ത്യയുമായുള്ള വ്യോമാതിര്‍ത്തി പൂര്‍ണമായും അടയ്ക്കുന്ന കാര്യം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പരിഗണിക്കുന്നു. പാക് ശാസ്ത്ര – സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈന്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.

ഇന്ത്യയുമായുള്ള വ്യോമാതിര്‍ത്തി പൂര്‍ണമായും അടയ്ക്കുന്ന കാര്യം പ്രധാനമന്ത്രി പരിഗണിക്കുന്നു. പാകിസ്താന്‍ വഴി അഫ്ഗാനിസ്താനിലേയ്ക്കുള്ള ഇന്ത്യന്‍ വ്യാപാര വഴി പൂര്‍ണമായും തടയുന്ന കാര്യവും പരിഗണനയിലുണ്ട്. ഇക്കാര്യം കാബിനറ്റ് യോഗത്തില്‍ ചര്‍ച്ചയായി. ഇതിന്റെ നിയമപരമായ നടപടികള്‍ സംബന്ധിച്ച് പരിശോന നടത്തിവരുകയാണ്. മോദി തുടങ്ങി വച്ചു, ഇത് ഞങ്ങള്‍ തീര്‍ക്കും എന്നും പാക് മന്ത്രി പറയുന്നു.

This post was last modified on August 27, 2019 8:54 pm

Related Post
Leave a Comment