X

‘ഞാന്‍ കേരള മുഖ്യമന്ത്രിയല്ല, ദേശീയ തലത്തില്‍ സര്‍ക്കാരുമില്ല. പക്ഷെ, നിങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്’: രാഹുല്‍ ഗാന്ധി

മഴക്കെടുതിയും പ്രളയവും ബാധിച്ച വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.

വയനാട് എംപി രാഹുല്‍ ഗാന്ധി ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മക്കിയാട് ഹില്‍ ഫെയ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ ജനങ്ങളോട് പറഞ്ഞത്, ‘ഞാന്‍ കേരള മുഖ്യമന്ത്രിയല്ല, ഞങ്ങള്‍ക്ക് കേരളത്തിലോ ദേശീയ തലത്തിലോ സര്‍ക്കാരില്ല. പക്ഷെ നിങ്ങളുടെ അവകാശങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.’ എന്നാണ്.

മഴക്കെടുതിയും പ്രളയവും ബാധിച്ച വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. മാനന്തവാടി തലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുല്‍ ഗാന്ധി ആദ്യമെത്തിയത്. മാനന്തവാടി വാളാടുള്ള ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു. ദുരിതബാധിതരുമായി രാഹുല്‍ സംസാരിക്കുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു. പന്ത്രണ്ടരയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

Read: കാലാവസ്ഥാ മാറ്റം കാരണം മുങ്ങുന്ന ജക്കാർത്തയ്ക്ക് പകരം ഇന്തോനീഷ്യ കണ്ടെത്തിയ തലസ്ഥാനം മറ്റൊരു ‘ആമസോൺ’

This post was last modified on August 27, 2019 10:06 pm