ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടേതെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയകളില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നുന്നു. നിരവധി മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുന്നതിന്റെയും മോർച്ചറിയിൽ കൂട്ടിയിട്ടിരിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് പ്രചരിച്ചിരുന്നത്. ബലാക്കോട്ടെ ആക്രമണത്തിൽ 292 തീവ്രവാദികൾ മരിച്ചെന്നും പാകിസ്താനിലെ മെഡിക്കല്‍ കോളജിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പറയുന്നു.
എന്നാൽ ചിത്രങ്ങള്‍ വ്യജമാണെന്നാണ് ദി ക്വിന്റ്, ആൾട്ട് ന്യൂസ് സൈറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. ചിത്രങ്ങളിൽ ചിലത് പാക്കിസ്താനിൽ 2015 ൽ ഉണ്ടായ ഉഷ്ണതരംഗത്തിൽ മരിച്ചവരുടേതാണെന്നാണ് ദി ക്വിന്റ് ചൂണ്ടിക്കാട്ടുന്നത്. ഇതേ ചിത്രം പാകിസ്താൻ കാ ഖുദാ ഹാഫിസ് എന്ന വെബ്സൈറ്റിൽ മുൻപ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
മറ്റ് ചിത്രങ്ങൾ ഉഷ്ണ തരംഗം റിപ്പോർട്ട് ചെയ്തുകൊണ്ട് ഇന്റർനാഷനൽ ബിസിനസ് ടൈംസ്, ഗാർഡിയൻ എന്നിവയും നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാകിസ്താനിലെ തന്നെ ക്വറ്റയിൽ 2013 ഫെബ്രുവരി 13 ന് ഉണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെതാണ് മറ്റ് ചിത്രങ്ങൾ. അസോസിയേറ്റ് പ്രസ്സ് നേരത്തെ ഇത് പ്രസിദ്ധീകരിച്ചിരുന്നു. കശ്മീരിൽ 2005 ൽ ഉണ്ടായ ഭൂചലനത്തിന്റെ ദൃശ്യങ്ങളും ബലാക്കോട്ടിലെതെന്ന പേരിൽ പ്രചരിക്കുന്നുണുണ്ട്.
അതേസമയം, വ്യോമാക്രമണത്തിലെ മരണ സംഖ്യ ഇതുവരെ പുറത്തുവിടാൻ സേന തയ്യാറായിട്ടില്ല. മരിച്ചവരുടെ എണ്ണം എടുക്കല്ല, മറിച്ച് ലക്ഷ്യം തകർക്കുക എന്നത് മാത്രമാണെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സർക്കാരും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി പൈൻ മരങ്ങൾ നശിച്ചെന്നായിരുന്നു പാകിസ്താന്റെ പ്രതികരണം. പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശത്ത് നാശനഷ്ടങ്ങൾ വരുത്തിയതിന് ഇന്ത്യൻ വ്യോമസേനയ്ക്കെതിരെ യുഎന്നിനെ സമീപിക്കുമെന്നും പാകിസ്താൻ അറിയിച്ചിരുന്നു.
Leave a Comment