X

‘മണികര്‍ണിക’ചിത്രീകരിച്ച രാജസ്ഥാനിലെ ചരിത്രസ്മാരകങ്ങളെ കുറിച്ച് അറിയാം

1850 കളിലെ കഥ പറയുന്ന ഈ ചിത്രം 'ആംബെര്‍ കോട്ട', 'ജയ്ഗഢ് കോട്ട', 'നവഗഡ് കോട്ട 'എന്നി ചരിത്ര സ്മാരകങ്ങളിലാണ്.

ചരിത്ര സിനിമകള്‍ ചിത്രികരിക്കുമ്പോള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഷൂട്ടിംങ്ങിന് ശരിയായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ്. ‘മണികര്‍ണ്ണിക’ എന്ന സിനിമ ‘ഝാന്‍സി റാണി’യുടെ കഥ പറയുന്ന ചരിത്ര സിനിമ തന്നെയാണ്. ഝാന്‍സി റാണി എന്ന ഈ ധീര വനിതയുടെ കഥ ചിത്രീകരിച്ചിരിക്കുന്നത് രാജസ്ഥാനിലെ അതിമനോഹരമായ കോട്ടകളിലാണ്.

1850 കളിലെ കഥ പറയുന്ന ഈ ചിത്രം ‘ആംബെര്‍ കോട്ട’, ‘ജയ്ഗഢ് കോട്ട’, ‘നവഗഡ് കോട്ട ‘എന്നി ചരിത്ര സ്മാരകങ്ങളിലാണ്. രാജസ്ഥാനിലെ ഈ പ്രസിദ്ധമായ ചരിത്രസ്മാരകങ്ങളെ കൂടുതലറിയാം.

ആംബെര്‍ കോട്ട

ഇന്ത്യയുടെ ഇന്നലകളുടെ മഹത്വം പറയുന്ന സ്ഥലമിത്. ജയ്പ്പൂരില്‍ സ്ഥിതി ചെയ്യുന്ന അമേര്‍ കോട്ട,രജപുത്ര-മുഗള്‍ വാസ്തുവിദ്യ ഒരുപോലെ ഉപയോഗിച്ചിരിക്കുന്ന ഈ ചരിത്ര നിര്‍മ്മിതി ജയ്പ്പൂരില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണുള്ളത്.ഹിന്ദു, മുഗള്‍ ശൈലികളുടെ സ്വാധീനത്തിലാണ് ഈ കോട്ട നില്‍ക്കുന്നത്.ദിവാന്‍-ഇ-ആം, ഷീശ് മഹല്‍, സുഖ് മഹല്‍ തുടങ്ങിയ നിരവധി പ്രമുഖ കെട്ടിടങ്ങളും ഈ കോട്ടയിലുണ്ട്.

നവഗഡ് കോട്ട

ആരവല്ലി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന നവഗഡ് കോട്ട ജയ്പൂരിലാണുള്ളത്.ആംബെര്‍ കോട്ടയ്ക്കും ജയ്ഗഡ് കോട്ടയ്ക്കുമൊപ്പം ജയ്പ്പൂരിന്റെ ചരിത്രത്തില്‍ ഇടം നേടിയ കോട്ടയാണിത്. കടുവകള്‍ വസിക്കുന്ന ഇടം എന്നാണ് നവഗഡ് എന്നറിയപ്പെടുന്നത്. 1734 ലാണ് ഇത് നിര്‍മ്മിക്കുന്നത്.പതിനെട്ടാം നൂറ്റാണ്ടില്‍ മഹാരാജ സവായ് ജയ് സിംഗ് രണ്ടാമന്‍ പണികഴിപ്പിച്ച ഈ കൊട്ടാരം മനോഹരമായ ഇന്തോ-യൂറോപ്യന്‍ വാസ്തുശൈലിലാണ് പണികഴിപ്പിച്ചത്.

ജയ്ഗഢ് കോട്ട

ജയ്പ്പൂരില്‍ നിന്നും 11 കിലോമീറ്ററും ആംബെര്‍ കോട്ടയ്ക്ക് തൊട്ടടുത്തുമായി സ്ഥിതി ചെയ്യുന്ന മറ്റൊരു കോട്ടയാണ് ജയ്ഗഡ് കോട്ട. ആംബെര്‍ കോട്ടയും ജയ്ഗഡ് കോട്ടയും ഒരേ ചുറ്റുമതിലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത് എന്നൊരു പ്രത്യേകതയും ഉണ്ട്. തികച്ചും സൈനിക ആവശ്യങ്ങള്‍ക്കു മാത്രമായി നിര്‍മ്മിക്കപ്പെട്ട കോട്ടയായതിനാല്‍ ആംബെര്‍ കോട്ടയിലെ പോലുള്ള അലങ്കാരങ്ങളും മറ്റും ഇവിടെ കാണുവാന്‍ സാധിക്കില്ല.സമുദ്രനിരപ്പില്‍ നിന്ന് 500 അടി ഉയരത്തില്‍ ഈഗിള്‍ കുന്നിന്‍ മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1726 ല്‍ സുവാന്‍ ജയ് സിംങാണ് ഇത് പണികഴിപ്പിച്ചത്. ലക്ഷ്മി വിലാസ്, ലളിത് മന്ദിര്‍, തുടങ്ങിയവയാണ് ജയ്ഗഢ കോട്ടയ്ക്കുള്ളിലെ കൊട്ടാരങ്ങള്‍.

This post was last modified on March 27, 2019 11:48 am