X

‘ഒരു ഭീഷണിയും വിലപ്പോവില്ല, തന്നെ ചവിട്ടി കടലിലിടാന്‍ എ എന്‍ രാധാകൃഷ്ണന് ആ കാല് പോര’: പിണറായി വിജയന്‍

ഇന്ന് പുറത്തുവന്ന ബിജെപിയുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത് ശബരിമല പിടിച്ചെടുക്കാനുളള തന്ത്രമാണ്.

ശബരിമലയില്‍ അധികാരം ദേവസ്വം ബോര്‍ഡിനണെന്നും അത് കയ്യടക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. ശബരിമല വിഷയത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പുറത്തുവന്ന ബിജെപിയുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത് ശബരിമല പിടിച്ചെടുക്കാനുളള തന്ത്രമാണ്. നാടിനെ തകര്‍ക്കാന്‍ ഇറങ്ങിയാല്‍ നേരിടുമെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി.

അതിനിടെ, മുഖ്യന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് മറുപടിയും മുഖ്യമന്ത്രി പ്രസംഗത്തില്‍ നല്‍കി.
ഒരു ഭീഷണിയും വിലപ്പോവില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി തന്നെ ചവിട്ടി കടലിലിടാന്‍ എ എന്‍ രാധാകൃഷ്ണന് ആ കാല് മതിയാവില്ലെന്നും കുട്ടിച്ചേര്‍ത്തു. ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണ് തന്റേത്. ഇനി വല്ലാത്ത ആഗ്രഹമുണ്ടെങ്കില്‍ ഒരു കോലം കെട്ടിയുണ്ടാക്കിയിട്ട് കടലില്‍ തള്ളി ആശ്വസിക്കൂ. എ എന്‍ രാധാകൃഷ്ണനോട് പറയാനുള്ളത് സുരേഷ് ഗോപി സിനിമയില്‍ പറഞ്ഞ ഒരു ഡയലോഗാണ് എന്നും പിണറായി വിജയന്‍ പ്രസംഗത്തില്‍  വ്യക്തമാക്കി.

പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്. അത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും ബാധ്യതയുമാണ്. ആചാരങ്ങളുടെ വക്താക്കള്‍ ചമഞ്ഞവര്‍ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടു. രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം അമിത് ഷാക്ക് പിന്നാലെ പോകുകയാണ്. ഈ നടപടി പരിഹാസ്യമാണ് ഇത് എന്നും പിണറായി പറഞ്ഞു.

സംഘപരിവാറിന്റെ കെണിയില്‍ പിണറായി കുടുങ്ങിയതെങ്ങനെ? ഇന്ത്യ ടുഡേ അന്വേഷിക്കുന്നു

ശബരിമല LIVE: ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് പരാതി; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ശബരിമലയിലേക്ക്

ശശികലയോടാണ്,ആ എട്ടും പൊട്ടും തിരിയാത്ത കൈക്കുഞ്ഞിനെ ഹ്യൂമൻ ഷീൽഡാക്കി ഉപയോഗിക്കരുത്

This post was last modified on November 19, 2018 10:03 pm