X

‘ട്രംപ് ചരിത്രം മറക്കരുത്’; തീവ്രവാദ വിഷയത്തിൽ യുഎസിന് മറുപടിയുമായി പാക്ക് മന്ത്രി

അബാട്ടബാദില്‍ ഒഴിച്ചു കഴിഞ്ഞിരുന്ന ഒസാമ ബില്‍ലാദനെ പിടുകുടുന്നതിന് അടക്കം പാക്കിസ്താന്‍ നല്‍കിയ പിന്തുണ ട്രംപ് വിസ്മരിക്കരുതെന്നും അവര്‍ പറയുന്നു.

തീവ്രവാദത്തിനെതിരെ പാക്കിസ്താന്‍ മൃദുസമീപനം സ്വീകരിക്കുന്നെന്ന യുഎസ് പ്രസിഡ്ഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ഷെറീന്‍ മസ്‌റി ടെര്‍സെ. ചരിത്രം മറന്ന് പ്രവര്‍ത്തിച്ചാല്‍ ട്രംപ് വലിയ വില നല്‍കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.  അബാട്ടബാദില്‍ ഒഴിച്ചു കഴിഞ്ഞിരുന്ന ഒസാമ ബില്‍ലാദനെ പിടുകുടുന്നതിന് അടക്കം പാക്കിസ്താന്‍ നല്‍കിയ പിന്തുണ ട്രംപ് വിസ്മരിക്കരുതെന്നും അവര്‍ പറയുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കുന്നതിന് യുഎസ് നല്‍കുന്ന ദശലക്ഷക്കണക്കിന് ഡോളര്‍ പാക്കിസ്താന്‍ പാഴാക്കികളയുന്നെ ട്രംപിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പാക്ക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷെറീന്‍ മസ്‌റി ടെര്‍സെ. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയ്ക്ക് നല്‍കിയ പിന്തുണയുടെ പേരില്‍ പാക്കിസ്താന് നഷ്ടമായ ജീവനുകളെ വിസ്മരിക്കരുത്. ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനും ഒറ്റപ്പെടുത്താനും യുഎസ് നടത്തുന്ന ശ്രമങ്ങളോട് ഒത്തുപോവാനാവില്ലെന്നും മന്ത്രി പിന്നീട് ട്വീറ്ററില്‍ പറയുന്നു.

ട്രംപിന്റെ പ്രസ്താവനകള്‍ പാക്കിസ്താനിലെ നേതാക്കള്‍ക്ക് പാഠമാവണമെന്നും അവര്‍ പറയുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങള്‍ക്ക് ശേഷംയുഎസിനെ പിന്തുയ്ച്ചവരാണ ട്രംപിന്റെ പ്രതികരണത്തിന് ഉത്തരവാദികള്‍ എന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത അനുയായി കൂടിയായ വനിതാ മന്ത്രി വ്യക്തമാക്കുന്നു.