X

പ്രശസ്ത കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു

കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ച മലയാളത്തിലെ മികച്ച സാഹിത്യകാരൻമാരിൽ ഒരാളായിരുന്നു ആറ്റൂർ രവിവർമ്മ.

പ്രമുഖ കവിയും, വിവർത്തകനുമായ ആറ്റൂർ രവിവർമ്മ (89) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ച മലയാളത്തിലെ മികച്ച സാഹിത്യകാരൻമാരിൽ ഒരാളായിരുന്നു ആറ്റൂർ രവിവർമ്മ.

കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27 നായിരുന്നു ആറ്റൂരിന്റെ ജനനം. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു. ജോലിയിൽ നിന്നും വിരമിച്ചതിന് പിന്നാലെ ഇപ്പോൾ തൃശ്ശൂരിൽ കുടുംബസമേതം താമസിച്ച് വരികയായരുന്നു.

സാഹിത്യ അക്കാദമി ജനറൽ കൺസിലിൽ അംഗം. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിന്റിക്കേറ്റ് മെമ്പർ എന്നീനിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1996ലാണ് ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. 1957 മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങിയ ആറ്റൂരിന്റെ ആദ്യ കവിതാസമാഹാരമായ “കവിത’ എന്ന പുസ്തകം പുറത്തുവരുന്നത് 1977 ആയിരുന്നു. കേരള കവിതാഗ്രന്ഥാവരിയിലൂടെയായിരുന്നു പ്രസിദ്ധീകരണം. 1994 ലാണ് രണ്ടാം സമാഹാരം “ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍’ പുറത്തുവന്നത്. 1985നുശേഷമാണ് പരിഭാഷാ യത്നങ്ങളില്‍ രവിവര്‍മ കടന്നുവന്നത്.

കവിത, ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം1, ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം2 എന്നിവയാണ് പ്രധാന കവിതകൾ.
ജെ.ജെ ചില കുറിപ്പുകൾ (നോവൽ , സുന്ദര രാമസ്വാമി), ഒരു പുളിമരത്തിന്റെ കഥ (നോവൽ , സുന്ദര രാമസ്വാമി), രണ്ടാം യാമങ്ങളുടെ കഥ ( നോവൽ , സെൽമ), ളെ മറ്റൊരു നാൾ മാത്രം (നോവൽ , ജി.നാഗരാജൻ ), പുതുനാനൂറ് (59 ആധുനിക കവികളുടെ കവിതകൾ ), ഭക്തികാവ്യം ( നായനാർമാരുടെയും ആഴ്വാർമാരുടെയും ) എന്നിവയാണ് അദ്ദേഹം തമിഴിൽ നിന്നും വിവർത്തനം ചെയ്ത കൃതികൾ.

കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

This post was last modified on July 26, 2019 6:33 pm