X

പോലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദത്തില്‍ ഇന്ന് നടപടിയുണ്ടാകും: ഡിജിപി

വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദേശം.

പോലീസിലെ പോസ്റ്റല്‍ വോട്ടിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ ഇന്ന് നടപടിയുണ്ടാവുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി. വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദേശം. ഇതുപ്രകാരമാണ് വിഷയത്തില്‍ ഇന്ന് അച്ചടക്ക നടപടി ഉൾപ്പെടെ ഉണ്ടായേക്കുമെന്ന് ഡിജിപി സൂചന നൽകുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പോലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ കര്‍ശന നടപടി വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ ഇന്നലെ പ്രതികരിച്ചിരുന്നു. എല്ലാ ജില്ലകളിലും വിശദമായ അന്വേഷണം വേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറുമെന്നുമായിരുന്നു ഡിജിപിയുടെ നിലപാട്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തീരുമാനിക്കാമെന്നും ബെഹ്ര വ്യക്തമാക്കിയിരുന്നു.

പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ വ്യാപകമായ ക്രമക്കേടു നടന്നു എന്ന് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു പോലീസുകാരെ സ്വാധീനിച്ച് പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ഇടത് അനുകൂല അസോസിയേഷന്‍ കൈക്കലാക്കി എന്നതായിരുന്നു ആക്ഷേപം. ഇതു സ്ഥിരീകരിക്കുന്ന നാല് പേജുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവി വിനോദ് കുമാര്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് നല്‍കിയിരുന്നു.

ആക്ഷേപം തെളിയിക്കുന്ന ശബ്ദരേഖകള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. അസോസിയേഷന്‍ നിര്‍ദ്ദേശ മനുസരിച്ച് ഒന്നിലേറെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പോലീസുകാരന്‍ നേരത്തേ സമ്മതിക്കുകയും ചെയ്തിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

 

This post was last modified on May 9, 2019 9:52 am

Related Post
Leave a Comment