X

തുംകൂരില്‍ തോറ്റ ദേവഗൗഡയെ ലോക്‌സഭയിലേയ്ക്കയ്ക്കാന്‍ ഹാസനില്‍ ജയിച്ച കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണ രാജി വയ്ക്കും

പ്രജ്വല്‍ രേവണ്ണയ്ക്ക് വേണ്ടിയാണ് ദേവഗൗഡ ഇത്തവണ ഹാസന്‍ മാറി തുമാകുരുവില്‍ മത്സരിച്ചത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം വന്‍ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ തുംകൂരില്‍ ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ തോറ്റു. കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് വേണ്ടിയാണ് ദേവഗൗഡ ഇത്തവണ ഹാസന്‍ മാറി തുംകൂരില്‍ മത്സരിച്ചത്. ദേവഗൌഡ ഇവിടെ ബിജെപിയുടെ ജിഎസ് ബസവരാജുവിനോട് പരാജയപ്പെട്ടു. 1991ലും 98ലും 2004 മുതല്‍ 2014 വരെ തുടര്‍ച്ചയായി മൂന്ന് തവണയും ദേവഗൗഡ ജയിച്ച സീറ്റാണ് ഹാസന്‍.

കോണ്‍ഗ്രസ് 21 സീറ്റുകളിലും ജെഡിഎസ് ഏഴ് സീറ്റുകളിലുമാണ് മത്സരിച്ചത്. ഇരു പാര്‍ട്ടികളും ഓരോ സീറ്റില്‍ വീതം ജയിച്ചു. ജെഡിഎസ് സ്ഥാനാര്‍ത്ഥികളില്‍ ദേവഗൗഡയുടെ കൊച്ചുമകനും മന്ത്രി എച്ച്ഡി രേവണ്ണയുടെ മകനുമായ പ്രജ്വല്‍ രേവണ്ണ മാത്രമാണ് ജയിച്ചത്. ദേവഗൗഡയുടെ മറ്റൊരു കൊച്ചുമകനും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി, മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലതയോട് പരാജയപ്പെട്ടിരുന്നു.

This post was last modified on May 24, 2019 6:19 pm

Related Post
Leave a Comment