ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ നേരിടാൻ തയ്യാറാവാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മാധ്യമങ്ങൾ പ്രധാനമായും പ്രതീക്ഷിച്ചത് മോദി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ നേരിടുമോ എന്നായിരുന്നു. എന്നാൽ ഒന്നര മണിക്കുർ നീണ്ട ചടങ്ങിൽ ഒരിക്കൽ പോലും അദ്ദേഹം ചോദ്യങ്ങൾക്ക് ചെവികൊടുത്തില്ല.
സാധാരണ പ്രകടന പത്രിക പുറത്തിറക്കിയാൽ നേതാക്കൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് പതിവ്. എന്നാൽ ബിജെപിയുടെ ചടങ്ങിന് ശേഷം നേതാക്കൾ ആരും മാധ്യമങ്ങലെ അഭിമുഖീകകരിക്കാതിരുന്നത് പ്രതിപക്ഷത്തിന്റെതുൾപ്പെടെ പ്രതിഷേധത്തിന് വഴിവച്ചു. ബിജെപി നേതാക്കൾക്ക് പുതിയതായി ഒന്നും പറയാൻ ഇല്ലാത്തതാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ മടിക്കുന്നതെന്നായിരുന്നു വിമര്‍ശനം.
മോദിക്ക് മാധ്യമങ്ങളെ കാണാൻ ഭയമാണെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആരോപണം.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇക്കാര്യം ആവർത്തിച്ച് ഉന്നയിക്കുന്നതാണ്. പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ നരേന്ദ്രമോദിയായിരുന്നു അവസാനം സംസാരിച്ചത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, രാജ്നാഥ് സിങ്ങ്, അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, മുതിർന്ന നേതാവ് ഭൂപീന്ദർ യാദവ് എന്നിവരാണ് സംസാരിച്ച മറ്റ് നേതാക്കൾ. എന്നാൽ അവസാനം സംസാരിച്ച മോദി നേതാക്കൾക്കും മാധ്യമങ്ങൾക്കും നന്ദി പറയുകമാത്രമാണ് ചെയ്തത്.
അതേസമയം, മോദി മാധ്യമങ്ങളെ കാണാത്തതിൽ പ്രത്യേകിച്ച് ഒന്നും ഇല്ലെന്നെയാരുന്നു സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചുരിയുടെ പ്രതികരണം. ഉത്തരങ്ങൾ പറയാൻ അദ്ദേഹം ഭയക്കുന്നെന്നും യച്ചൂരി പറയുന്നു. മോദി പ്രതികരിക്കാത്തതിൽ അപ്രതീക്ഷിതമായി ഒന്നുമില്ല, അദ്ദേഹം മൻകി ബാത്ത് പറയുക മാത്രമാണ് ചെയ്യുന്നതെന്നായുരുന്നു സിപിഐ നേതാവ് ഡി രാജ റിപ്പോർട്ടുകളോട് പ്രതികരിച്ചത്. എന്നാൽ അടുത്തിടെ തിരഞ്ഞെടുത്ത ചില ടിവി ചാനലുകൾക്ക് മോദി അഭിമുഖം നല്‍കിയതും വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
This post was last modified on April 9, 2019 8:36 am
Leave a Comment