ലോക്സഭാ തിരഞ്ഞെടുപ്പിൽ എറ്റുവാങ്ങിയ വലിയ പരാജയത്തിന് ശേഷം അമേഠിയിലെത്തിയ രാഹുൽ ഗാന്ധിക്ക് പാർട്ടി പ്രവർത്തകരുടെ വികാരപരമായ സ്വീകരണം. അമേഠിയിൽ തോറ്റെങ്കിലും താൻ ഇവിടെത്തെ ജനങ്ങളെ ഉപേക്ഷിക്കില്ലെന്നായിരുന്നു പാർട്ടി പ്രവർത്തകരോട് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
എന്നാൽ അമേഠിയിൽ രാഹുലിന്റെ പരാജയത്തിന് കാരണമായത് പാർട്ടി പ്രവർത്തകരുടെ അമിത ആത്മ വിശ്വാസമാണെന്നായിരുന്നു പ്രാദേശിക നേതാക്കൾ അദ്ദേഹത്തോട് പ്രതികരിച്ചത്. പ്രാദേശിക നേതാക്കൾ ജനങ്ങളിൽ നിന്നകന്നുവെന്നും അവർ അഭിപ്രായപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ പറയുന്നു. എന്നാൽ മണ്ഡലത്തിൽ ക്രിയാത്മകമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന പ്രതിരപക്ഷമായി പ്രവർത്തിക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ട രാഹുൽ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെടാൻ പ്രവർത്തകർ തയ്യറാവണമെന്നും ആവശ്യപ്പെട്ടു.
അമേഠിയയുമായി വലിയ ആത്മബന്ധമാണെന്ന് തനിക്കും കുടുംബത്തിനും എന്ന് വ്യക്തമാക്കിയായിരുന്നു അദ്ദേഹം മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരോട് സംസാരിച്ചത്. “ഞാൻ അമേഠി വിട്ട് പോകില്ല. എന്റെ വീടും കുടുംബവും ഇതാണ്,” രാഹുൽ ഗാന്ധി ഇവിടെ നടന്ന യോഗത്തിൽ ജനങ്ങളോട് പറഞ്ഞതായി നരേന്ദ്ര മിശ്ര പറഞ്ഞു. “ഞാൻ വയനാട്ടിലെ എംപിയായിരിക്കാം. പക്ഷെ അമേഠിയുമായുള്ളത് മുപ്പതാണ്ടിന്റെ ബന്ധമാണ്. അമേഠിക്ക് വേണ്ടി ഞാൻ ഡൽഹിയിൽ പൊരാടും”. അദ്ദേഹം പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കുമുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധി പാർട്ടി ദേശീയ അദ്ധ്യക്ഷ പദം ഒഴിഞ്ഞതിന് പിന്നാലെയായിരുന്നു അമേഠി സന്ദർശനം. എംപിയായിരുന്ന സമയത്തേത് പോലെ തോൽവിക്ക് ശേഷവും അമേഠിയെ രാഹുൽ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ബിജെപിയും ആരോപണം ഉന്നയിച്ചിരുന്നു.
Leave a Comment