X

രാജിയില്‍ നിന്നും രാഹുൽ പിന്നോട്ടില്ല, അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ

അധ്യക്ഷ സ്ഥാനത്തു രാഹുൽ തന്നെ തുടരണം എന്ന് അഭ്യർഥിക്കാനായിരുന്നു മുഖ്യമന്ത്രിമാർ അദ്ദേഹത്തെ കണ്ടത്.

കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുന്നെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി. രാജ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുൽ നിലപാട് അറിയിച്ചത്. മുഖ്യമന്ത്രിമാരായ കമൽ നാഥ്, അശോക് ഗെഹ്‌ലോട്ട്, ക്യാപ്റ്റൻ അമരീന്ദർ സിങ്, ഭൂപേഷ് ബാഗൽ, വി. നാരായണസ്വാമി എന്നിവരാണ് രാഹുലുമായു തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയത്. അധ്യക്ഷ സ്ഥാനത്തു രാഹുൽ തന്നെ തുടരണം എന്ന് അഭ്യർഥിക്കാനായിരുന്നു മുഖ്യമന്ത്രിമാർ അദ്ദേഹത്തെ കണ്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനത്തിനു പിന്നാലെ നടന്ന പ്രവർത്തക സമിതി യോഗത്തിലാണു രാഹുൽ രാജിസന്നദ്ധത അറിയിച്ചത്. എന്നാൽ രാഹുലിന് പകരക്കാരനെ കണ്ടെത്തുക എന്നത് പാർട്ടിക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറത്താണെന്നതാണ് നേതാക്കളെ കുഴക്കുന്ന കാര്യം. ഈ സാഹചര്യത്തിൽ കൂടിയാണ് രാഹുലിന് മേൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രിമാരുടെ ശ്രമം നടന്നത്.

അതേസമയം, തങ്ങളുടെ ആവശ്യത്തോട് പാർട്ടി അധ്യക്ഷൻ അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി പ്രവർത്തരുടെയും നേതാക്കളുടെയും വികാരം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. മികച്ച കൂടിക്കാഴ്ചയായിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അദ്ദേഹം മുഴുവനായി കേൾക്കാൻ തയ്യാറായെന്നും, തങ്ങളുടെ വിലയിരുത്തലുകൾ അദ്ദേഹം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അശോക് ഗെലോട്ട കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാക്കി. രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രിമാരുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. അധ്യക്ഷ പദവിയിൽ നിന്ന് രാജിവെച്ച തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിമാരെ രാഹുൽ അറിയിക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ രാജി ആവശ്യത്തിൽ നിന്നും രാഹുൽ ഗാന്ധി പിന്തിരിമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രവർത്തകർ എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു.

അതിനിടെ കോൺഗ്രസ് അധ്യക്ഷന് പിന്തുണ അറിയിച്ച് എഐസിസി പിന്നോക്ക വിഭാഗംചെയർമാൻ ഡോ. നിതിൻ റാവത്ത് രാജിവെച്ചു. എന്നാൽ സമ്പൂർണ പുനഃസംഘടനക്കുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. മുതിർന്ന നേതാക്കളും രാജിവെച്ച് കൊണ്ടുള്ള പിന സംഘടന വേണമെന്നാണ് രാജിവെച്ച നേതാക്കളുടെയും പ്രവർത്തകരുടെയും ആവശ്യം.

മുഖ്യമന്ത്രിമാരുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടാണ് ഒടുവിൽ രാഹുലിനോട് അഭ്യർഥന നടത്തിയിരുന്നെങ്കിലും നിരാശയായിരുന്ന ഫലം. കോൺഗ്രസിനെ നയിക്കാൻ നിലവിലെ സാഹചര്യത്തില്‍ രാഹുലിനു മാത്രമെ സാധിക്കൂ എന്നായിരുന്നു തിങ്കളാഴ്ച രാവിലെ ഗെലോട്ടിന്റെ ട്വീറ്റ്. ‘എന്റെ തീരുമാനം വ്യക്തമാണ്. അത് ഏവർക്കും അറിവുള്ളതാണല്ലോ’ എന്നായിരുന്നു ഇതിനോടുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണം.

കഴിഞ്ഞത് അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ കുറച്ച് മഴ ലഭിച്ച ജൂണ്‍, രാജ്യത്ത് വരള്‍ച്ച രൂക്ഷം

This post was last modified on July 2, 2019 7:55 am