X

14 ട്രെയിനുകൾ വഴി തിരിച്ചുവിടുന്നു; മലബാറിലെ യാത്രാ ദൂരിതം വർധിച്ചേക്കും

ബൊക്കാറ എക്സ്പ്രസുൾപ്പെടെ ഇനി ഷൊർണൂരിൽ എത്തില്ല. 

മലബാറിലെ ടെയിൻ യാത്രികർക്ക് തിരിച്ചടിയായി സമയനഷ്ടം പരിഹിരിക്കാൻ എന്ന പേരിൽ റെയിൽവേ പരിഷ്കാരം. 14 തീവണ്ടികള്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്താതെ വഴി തിരിച്ചു വിടാനാണ് റെയില്‍വേയുടെ തീരുമാനം. ഏപ്രില്‍ ഒന്നുമുതൽ ഇതു നടപ്പാക്കുമെന്നാണ് റെയിൽവേയുടെ അറിയിപ്പ്.

ഇതോടെ മലബാറിലെ യാത്രക്കാര്‍ ചെന്നൈയിലേക്ക് ഉള്‍പ്പെടെ പകല്‍യാത്രയ്ക്ക് ആശ്രയിക്കുന്ന ബൊക്കാറ എക്സ്പ്രസുൾപ്പെടെ ഇനി ഷൊർണൂരിൽ എത്തില്ല. ഉത്തരേന്ത്യയിലേക്ക് നിലവിൽ അന്‍പത്തി മൂന്ന് പ്രതിവാര സര്‍വ്വീസുകളാണ് റെയില്‍വേ നടത്തുന്നത്. ഇതില്‍ ഇരുപത്തൊന്ന് സര്‍വ്വീസുകള്‍ നിലവില്‍ ഷൊഷണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയാണ്. ഇതിലെ പതിനാലെണ്ണമാണ് ഇനി സ്റ്റേഷൻ ഒഴിവാക്കി സർവീസ് നടത്തുക.  ഫലത്തില്‍ മലബാറിന് പത്ത് തീവണ്ടികള്‍ നഷ്ടമാവും.

സ്റ്റേഷനിലെത്താതെ ലിങ്ക് പാത വഴി ട്രെയിനുകൾ ഒറ്റപ്പാലത്തേക്ക് പോവും. ഈ സാഹചര്യത്തിൽ യാത്രികർക്ക് ഈ വണ്ടികളിൽ കയറണമെങ്കിൽ ഒറ്റപ്പാലത്തോ വടക്കാഞ്ചേരിയിലോ എത്തേണ്ടി വരും.

Related Post
Leave a Comment