X

രാഹുൽ ഗാന്ധി എംപി നാളെ കോഴിക്കോടെത്തും; ആദ്യം മലപ്പുറവും പിന്നീട് വയനാടും സന്ദര്‍ശിക്കും

സന്ദർശനം ഏകോപിപ്പിക്കുന്നതിനായി കെപിസിസ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോടേക്ക് തിരിച്ചു.

വടക്കൻ കേരളത്തിൽ മഴക്കെടുതി രൂക്ഷമായി സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്താൻ മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. കോഴിക്കോട്ടെത്തുന്ന അദ്ദേഹം നാളെ മലപ്പുറവും, ശേഷം വയനാടും സന്ദർശിക്കും. വയനാട്, കോഴിക്കോട് കളക്ടറേറ്റുകൾ കേന്ദ്രീകരിച്ചായിരിക്കും അദ്ദേഹത്തിന്റെ സന്ദർശനം കേന്ദ്രീകരിക്കുക.
നേരത്തെ രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമെന്ന് അറിച്ചിരുന്നെങ്കിലും തന്റെ സുരക്ഷാ പ്രശ്നങ്ങൾ രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മാറ്റിവയ്ക്കുകയായിരുന്നു.

രാഹുലിന്റെ സന്ദർശനം ഏകോപിപ്പിക്കുന്നതിനായി കെപിസിസ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോടേക്ക് തിരിച്ചു. അതിനിടെ മഴക്കെടുതികൾ സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾ സര്‍ക്കാരുമായി ചേർന്ന് ഏകോപിപ്പിക്കുന്നതിനായി പ്രതപക്ഷ നേതാവിന്റെ ഓഫീസിൽ കണ്‍ട്രോൾ റൂമം ഉൾപ്പെടെ തുറന്നിട്ടുണ്ട്.

അതേസമയം, ഉരുൾപൊട്ടൽ ഉണ്ടായ കവളപ്പാറയില്‍ രക്ഷാ പ്രവർത്തനത്തിനായി സൈന്യം എത്തിയെങ്കിലും കാലാവസ്ഥ തിരച്ചിലിന് തടസമാകുന്നു. കവളപ്പാറയിലും പുത്തുമലയിലും കനത്തമഴയാണ് രക്ഷാദൗത്യത്തിന് വലിയ തിരിച്ചടിയാകുന്നത്. ഇക്കാര്യം നേരത്തെ വയനാട് സബകളക്ടറും വ്യക്തമാക്കിയിരുന്നു. കവളപ്പാറയിലേക്കുള്ള പാലേങ്കരപാലം അപകടാവസ്ഥയിലാണ്.

 

This post was last modified on August 14, 2019 4:28 pm

Related Post
Leave a Comment