അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതിന് പിറകെ അയാൾ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പി.സി. ജോർജ് എംഎൽഎ
യുടെ വെളിപ്പെടുത്തൽ. രണ്ടാഴ്ച മുൻപ് ആഫ്രിക്കയിൽ നിന്ന വന്ന ഇന്റർ നെറ്റ് കോളിലായിരുന്ന ഭീഷണി. എന്നെയും രണ്ടു മക്കളിൽ ഒരാളെ തട്ടിക്കളയുമെന്നാണു അയാൾ പറഞ്ഞത്.
നിങ്ങൾക്കയച്ച സന്ദേശം കണ്ടില്ലേ? എന്നാണു ആദ്യം അയാൾ ചോദിച്ചത്. ഞാൻ കണ്ടില്ല, വായിക്കാൻ സമയം കിട്ടിയില്ല, ക്ഷമിക്കണം എന്നു പറഞ്ഞു. അപ്പോഴാണു താൻ രവി പൂജാരിയാണെന്നു വെളിപ്പെടുത്തിയത്. ഇതോടെ ‘നീ പോടാ റാസ്കൽ, നിന്റെ വിരട്ടൽ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്’എന്ന് അറിയാവുന്ന ഇംഗ്ലിഷിൽ മറുപടി പറഞ്ഞതായും പി.സി. ജോർജ് വ്യക്തമാക്കി.
എന്നാൽ പിന്നീടും ഇതേ നമ്പറിൽ നിന്ന് കോൾ വന്നിരുന്നു. ഇതോടെയാണ് ബിഷപ്പ് ഫ്രാങ്കോയുടെ കേസിൽ കന്യാസ്ത്രീകൾക്കെതിര സംസാരിച്ചതിനാണെന്ന് എന്ന് മനസിലായത്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പി.സി. ജോർജ് പറയുന്നു.
കഴിഞ്ഞ ദിവസം ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍നിന്നാണ് രവി പൂജാരിയെ അറസ്റ്റിലായത്. ഗിനിയ, ഐവറികോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ ഒളിവില്‍ കഴിയവേയാണ് അറസ്റ്റ്. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്‍റെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതാണ് അവസാനമായി രവി പൂജാരി ഇടപ്പെട്ടെന്ന് പറയുന്ന കേസ്. ഇതിന് പിറകെയാണ് പിസി ജോർജിന്റെ അവകാശവാദം. രാജ്യത്തെയാകെ വിറപ്പിച്ച ഛോട്ടാരാജന്റെ സംഘാംഗമായാണു മുബൈയിലെ ചെമ്പൂരിൽനിന്നു രവി പൂജാരി അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമായെന്ന രാജൻ സംഘാംഗമാണു പൂജാരിയെ സംഘത്തിലേക്കാനയിച്ചത്. 1990ൽ സഹാറിൽ ബാലാ സൽട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെ മാധ്യമ ശ്രദ്ധ നേടി. ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചുള്ള രവി, പതിനഞ്ചു വർഷത്തോളമായി ഒളിവിലായാരുന്നു. ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.
This post was last modified on February 7, 2019 11:33 am
Leave a Comment