X

ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം; എ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്

90 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞടുത്തു.

സംസ്ഥാനത്തെ ഡിവൈഎഫ്ഐക്ക് ഇനി പുതിയ നേതൃത്വം. കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളം എസ് സതീഷിനെ പ്രസിഡന്റായും എ എ റഹീമിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എസ് കെ സജീഷ് ആണ് ട്രഷറര്‍. 90 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞടുത്തു.

പ്രായപരിധി കര്‍ശനമാക്കേണ്ടെന്ന് സിപിഎം സെക്രട്ടേറിയേറ്റ് നിര്‍ദേശം നല്‍കിയതോടെയാണ് റഹീമടക്കമുള്ളവര്‍ നേതൃത്വത്തിലേയ്ക്ക് എത്തിയത്. പ്രായപരിധി കര്‍ശനമാക്കിയിരുന്നെങ്കില്‍ കുറഞ്ഞത് നാല്‍പ്പത് പേര്‍ക്കെങ്കിലും ഡിവൈഎഫ്‌ഐ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമായിരുന്നു.

എം സ്വരാജ് എംഎല്‍എ, എഎന്‍ ഷംസീറും എംഎല്‍എ പി ബിജുവും എന്നിവരായിരുന്നു നിലവിലെ ഭാരവാഹികള്‍. ഇന്ന് വൈകീട്ട് നടക്കുന്ന
പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

‘കയ്യിലുള്ള കമ്പുകൊണ്ട് ഞങ്ങളെ അങ്ങ് പൂശിക്കളയാമെന്ന് വിചാരിക്കരുത്’ :മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി എ എൻ ഷംസീർ

This post was last modified on November 14, 2018 3:02 pm