X

മനുഷ്യാവകാശ കമ്മീഷനെ പമ്പയിലേക്ക് തടഞ്ഞുവച്ച് കൊണ്ടുവന്നു; അധ്യക്ഷൻ ഭക്തരോട് സംസാരിച്ചില്ലെന്നും വി മുരളീധന്‍ എം പി

ഒരു തീര്‍ത്ഥാടകനോട് പോലും കമ്മീഷന്‍ വിവരം തേടിയില്ലെന്നും അദ്ദേഹം പറയുന്നു.

ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ വിമര്‍ശിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും രാജ്യസഭാംഗവുമായ വി മുരളീധരന്‍. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ആന്റണി ഡോമിനികിനെ പോലീസ് തടഞ്ഞുവച്ചാണ് പമ്പയില്‍ കൊണ്ടുവന്നതെന്നായിരുന്നു എംപിയുടെ പ്രതികരണം.

അടിസ്ഥാന സൗര്യങ്ങള്‍ ഇല്ലെന്ന പരാതി പരിശോധിക്കുന്നതിനായാണ് പമ്പയിലെത്തിയതെന്നായിരുന്നു കമ്മീഷന്റെ പ്രതികരണം. എന്നാല്‍ ഒരു തീര്‍ത്ഥാടകനോട് പോലും കമ്മീഷന്‍ വിവരം തേടിയില്ലെന്നും എംപി പറയുന്നു. സന്നിധാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ പരാജയം മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് ബിജെപി നേതാക്കള്‍ക്കെതിരായ നടപടിളുടെ പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിലേക്ക് കേന്ദ്ര നേതാക്കളെ എത്തിക്കാനുള്ള ബിജെപിയുടെ നീക്കങ്ങളുടെ ഭാഗമായാണ് രാജ്യസഭാ എംപിമാരായ വി.മുരളീധരനും, കേരളത്തിന്റെ ചുമതലയുള്ള നളിന്‍ കുമാര്‍ കട്ടീലും ശബരിമലയിലെത്തിയത്.

ശബരിമല LIVE: ക്രിമിനൽ പശ്ചാത്തലമുള്ളവർ ആറുമണിക്കൂറിനകം മലയിറങ്ങണം; കർശന നിബന്ധനകളുമായി പോലീസ്

 

This post was last modified on November 20, 2018 2:57 pm