X

ശബരിമല: പ്രതിഷേധങ്ങൾ ഒഴി‍ഞ്ഞ് സന്നിധാനം; തിരക്ക് വർധിക്കുന്നു, വരുമാനത്തിൽ ഇടിവ്

നടതുറന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ 4.34 കോടി രൂപയുടെ ഇടിവ് രേപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

മണ്ഡല മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. യുവതീ പ്രവേശനം സംബന്ധിച്ച വിധിക്ക് ശേഷം ശബരിമലയിലുണ്ടായ പ്രതിഷേധങ്ങളും പോലീസ് നിയന്ത്രണങ്ങളെയും തുടര്‍ന്ന് ഭക്തരുടെ എണ്ണത്തില്‍ ആദ്യ ദിവസങ്ങളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ അയഞ്ഞതും നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതുമാണ് പുരോഗമനം ഉണ്ടാവാന്‍ കാരണം. ഇന്നലെ രാത്രിയും നാമജപ കൂട്ടായ്മ നടന്നെങ്കിലും പ്രതിഷേധങ്ങളോ പൊലീസ് ഇടപെടലോ ഉണ്ടായില്ല.

അതേസമയം, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോഴും സന്നിധാനത്ത് കാര്യമായ തിരക്ക് രൂപപ്പെട്ടിട്ടില്ല. നടപ്പന്തലിലോ പതിനെട്ടാംപടിക്കു മുമ്പിലോ വരിനില്‍ക്കാതെ ദര്‍ശനം നടത്താം. അതിനിടെ എരുമേലിയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. പ്രദേശത്തു കാര്യമായ പ്രതിഷേധങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഇല്ലാത്ത സാഹചര്യത്തിലാണു നിരോധനാജ്ഞ നീട്ടേണ്ടെന്ന തീരുമാനം.
നിരോധനാജ്ഞ നീട്ടേണ്ടെന്ന് പോലീസും നിലപാടെടുത്തതോടെയാണ് നട തുറന്ന അന്നു മുതല്‍ ഒരാഴ്ചത്തേക്ക് പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം പിന്‍ വലിച്ചത്.

അതിനിടെ, നടതുറന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ 4.34 കോടി രൂപയുടെ ഇടിവ് രേപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഇതേ ദിവസം വരെ 22.82 കോടി രൂപ ലഭിച്ചപ്പോള്‍ ഇത്തവണ വ്യാഴാഴ്ച വരെയുള്ള ആകെ വരുമാനം 8.48 കോടി രൂപ മാത്രമാണ്. മുന്നിലൊന്നായാണ് വരുമാനത്തിലെ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ വരുമാനത്തിലെ ഇടിവ് സംബന്ധിച്ച വിവരം പുറ്ത്ത് വിടരുതെന്ന് ഉദ്യോഗസ്ഥരോട് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ന്മ മണ്ഡലമകരവിളക്ക് തീര്‍ഥാടനകാലത്ത് ദേവസ്വം ബോര്‍ഡിന്റെ ആദ്യ ആറു ദിവസത്തെ വരുമാനത്തില്‍ 14.34 കോടി രൂപയുടെ ഇടിവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം മൂന്നിലൊന്നിനും താഴെയായി. കഴിഞ്ഞവര്‍ഷം ഇതേ ദിവസം വരെ 22.82 കോടി രൂപയായിരുന്നു വരുമാനം. അപ്പം അരവണ വില്‍പനയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട കഴിഞ്ഞ വര്‍ഷം 1.47 കോടിയായിരുന്ന അപ്പം വിറ്റുവരവ് 29.31 ലക്ഷം മാത്രമാണ് ഇത്തവണ. വ്യാഴാഴ്ച വരെ അരവണ വിറ്റുവരവ് 3.14 കോടി രൂപയാണെനന്നിരിക്കെ കഴിഞ്ഞ വര്‍ഷം ഇത് 9.88 കോടിയയിരുന്നു. അഭിഷേക ഇനത്തില്‍ 18.32 ലക്ഷം രൂപ കഴഞ്ഞ വർഷം ലഭിച്ചപ്പോൾ ഇത്തവണ  അത് 8.67 ലക്ഷം രൂപ മാത്രമായി.

ശബരിമല സംഘർഷ ഭൂമിയാക്കിയതിൽ ഒന്നാം പ്രതി മുഖ്യമന്ത്രി : എ കെ ആന്റണി

നിത്യകന്യക പ്രതിഷ്ഠാ ക്ഷേത്രങ്ങളില്‍ അര്‍ദ്ധനഗ്നരായ പുരുഷന്മാര്‍ പ്രവേശിക്കുന്നതില്‍ കുഴപ്പമില്ലേ?

പ്രബുദ്ധ കേരളമേ നിനക്കിത് എന്തുപറ്റിയെന്നൊക്കെ കേൾക്കുമ്പോ ചിരിയാണ് വരുന്നത്

This post was last modified on November 24, 2018 12:01 pm