X

സനലിലെ തള്ളിയിട്ടത് മനപ്പൂർവം ; സാക്ഷികളുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡി വൈ എസ്പിക്കെതിരെ കൂടുതല്‍ വകുപ്പുകളും ചുമത്തി

നെയ്യാറ്റികരയില്‍ സനല്‍ എന്ന യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട ഡി വൈഎസ്പി ഹരികുമാറിന്റെ നടപടി മനപ്പൂര്‍വമെന്ന് ക്രൈംബ്രാഞ്ച്. വാഹനം വരുന്നത് കണ്ടിട്ടും മുന്നിലേക്ക് പിടിച്ച തള്ളുകയായിരുന്നു. ഇതിന് സാക്ഷികള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ഡിവൈഎസ്പിക്ക് ജാമ്യം നാല്‍കരുതെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

അതിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡി വൈ എസ്പിക്കെതിരെ കൂടുതല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കൊലപാതത്തിന് പുറമെ സംഘം ചേരല്‍, ഗൂഡാലോചന, ഒളിവില്‍ പോവല്‍ എന്നീ മൂന്ന് വകുപ്പുകള്‍ കൂടിയാണ്  ചുമത്തിയിട്ടുള്ളത്.  ഡി വൈ എസ്പിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാണിരിക്കെയാണ് ജാമ്യം നല്‍കരുതെന്നും കൊലപാതകം തന്നെയെന്നും വ്യക്തമാക്കി ക്രൈം ബ്രാഞ്ച് രംഗത്തെത്തിയത്.

അതേസമയം, ജാമ്യം നിഷേധിക്കപ്പെടുകയാണെങ്കില്‍ പ്രതി കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ച ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും കീഴടങ്ങിയിരുന്നില്ല. എന്നാല്‍ ഒളിവില്‍ പോയ ഹരികുമാറിനെയും ബിനുവിനെയും കുറിച്ച് തങ്ങള്‍ക്ക് വിവരം കിട്ടിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഹരികുമാറും ബിനുവും ബെംഗളൂരുവിലും മൈസൂരിലും എത്തിയിരുന്നതായി പൊലീസ് പറയുന്നു. അതേസമയം സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവും വ്യാപകമാണ്. ഇതിന്റെ ഭാഗമായി സനലിന്റെ ഭാര്യയുടെ  ഇന്ന്  സത്യഗ്രഹ സമരം നടത്തും  നടത്തുകയാണ്. സനല്‍ വാഹനമിടിച്ചു വീണ സ്ഥലത്താണ് ഭാര്യ വിജിയുടെ സത്യഗ്രഹം.

 

 

This post was last modified on November 13, 2018 8:34 am

Related Post
Leave a Comment