X

‘മകനെ നോക്കണം, സോറി’ ഒറ്റവരിയില്‍ ഡിവൈ.എസ്.പിയുടെ ആത്മഹത്യാ കുറിപ്പ്

തന്റെ ജേഷ്ഠ സഹോദരനെ അഭിസംബോധന ചെയ്താണ് കുറിപ്പ്.

തന്റെ മകനെ സംരക്ഷിക്കണമെന്നും, ക്ഷമ ചോദിച്ചുകൊണ്ടും ഒറ്റവരിയില്‍ കുറിപ്പെഴുതിയായിരുന്നു നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ. സഹോദരനെ അഭിസംബോധന  ചെയ്തായിരുന്നു കുറിപ്പ്. ‘എന്റെ മകനെ നോക്കണം, സോറി, സോറി’ കുറിപ്പ് പറയുന്നു.

ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് ഹരികുമാറിനെ കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയോടെ ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. ജോലിയുടെ ഭാഗമായി നെയ്യാറ്റിന്‍ കരയിലേക്ക് മാറിയതോടെ ഹരികുമാറിന്റെ കല്ലമ്പലത്തെ വീട് കുറച്ചു നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു. ഇവിടെ ഉള്‍പ്പെടെ പോലീസ് നിരീക്ഷണവും ഉണ്ടായിരുന്നു. ഇതുമറികടന്നെത്തിയായിരുന്നു ഹരികുമാറിന്റെ ആത്മഹത്യ. ഹരികുമാര്‍ ഒളിവില്‍പോയശേഷം ഭാര്യയും മകനും കല്ലറയുള്ള കുടുംബവീട്ടിലേക്കും മാറിയിരുന്നു.

ഹരികുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച തൃപ്പരപ്പ് സ്വദേശി സതീഷ്‌കുമാറിനെയും ബിനുവിന്റെ മകനായ അനൂപ് കൃഷ്ണയെയും പൊലീസ് പിടികൂടിയിരുന്നു. ഹരികുമാര്‍ ആത്മഹത്യ ചെയ്തതോടെ സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും ഇന്നലെ പൊലീസില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി ഏറെ വൈകിയും ഇവരുടെ ചോദ്യം ചെയ്യല്‍ നടന്നു.

നെയ്യാറ്റിൻകര കൊലപാതകം: ഡിവൈഎസ്‌പി ഹരികുമാറിനെ ആത്മഹത്യയിലെത്തിച്ചത് പൊലീസ് നൽകിയ വഴി വിട്ട സഹായം?

‘ഒരിടത്തും തങ്ങാതെ ധർമ്മസ്ഥല വരെ യാത്ര ചെയ്തു’; സനല്‍കുമാര്‍ കൊലപാതക കേസില്‍ ബിനുവിന്റെ മൊഴി

‘ആരെടാ ഇവിടെ കാറുകൊണ്ടിട്ടത്’; ഡിവൈഎസ്പിയുടെ ആക്രോശം യുവാവിനെ തള്ളിയിട്ടത് മരണത്തിലേക്ക്

This post was last modified on November 14, 2018 10:26 am