X

മുംബൈയില്‍ എയർഹോസ്റ്റസ് കൂട്ടബലാത്സംഗത്തിനിരയായതായി പരാതി; വിമാനക്കമ്പനിയുടെ സെക്യുരിറ്റി ഓഫീസർ അറസ്റ്റിൽ

അറസ്റ്റിലായ ബദോനിയയെ ജൂൺ 10 വരെ റിമാന്റ് ചെയ്തു.

സ്വകാര്യ വിമാനക്കമ്പനിയിലെ എയർഹോസ്റ്റസ് കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. മുംബൈയിലാണ് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം സംബന്ധിച്ച പരാതി ഉയർ‌ന്നിട്ടുള്ളത്. സംഭവത്തിൽ വിമാനക്കമ്പനിയുടെ സെക്യുരിറ്റി ഓഫീസരായ സ്വപ്നിൽ ബദോനിയ എന്ന 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ഹൈദരാബാദിൽ നിന്ന് മുംബൈയിലെത്തിയതായിരുന്നു പരാതിക്കാരിയായ യുവതി. ഇവിടെ വച്ചാണ് സ്വപ്‌നിൽ ബദോനിയയെ കാണുന്നത്. ഒരേ കാറിലാണ് വിമാനത്താവളത്തിൽ നിന്നും ഇവർ പുറത്തേക്ക് പോയത്. പിന്നീട് ബദോനിയയെ മലാദ് എന്ന സ്ഥലത്ത് വിട്ട് യുവതി വീട്ടിലേക്ക് പോയി. വീട്ടിലെത്തി വേഷം മാറിയ ശേഷം യുവതിയും മലാദിൽ തിരിച്ചെത്തി. ഇവിടെ ബാറിൽ കയറി ഇരുവരും ബോധം മറയും വരെ മദ്യപിച്ചതായും പൊലീസ് പറയുന്നു.

ഇതിന് ശേഷമാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. യുവതിയെ താൻ താമസിക്കുന്ന ഫ്ലാറ്റിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നുവെന്ന് പ്രതി ബദോനിയ പൊലീസിനോട് പറഞ്ഞു. ഇവിടെ വച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ആദ്യം ഹോട്ടൽ മുറിയിൽ പോകാനാണ് ശ്രമിച്ചതെന്നും എന്നാൽ മുറി കിട്ടാതിരുന്നത് കൊണ്ടാണ് സ്വന്തം ഫ്ലാറ്റിലേറ്റ് പോയതെന്നും യുവാവ് പറയുന്നു. എന്നാൽ സംഭവസമയത്ത് മുറിയിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നുവെന്ന് ഇരയുടെ മൊഴി.

പിറ്റേന്ന് ഉറക്കമെണീറ്റ യുവതി തന്റെ ശരീരത്തിൽ മുറിവിനെ പറ്റി ബദോനിയയോട് ചോദിച്ചു. എന്നാൽ അയാൾ തനിക്ക് മദ്യപിച്ച് ബോധമുണ്ടായിരുന്നില്ലെന്ന് ബദോനി മറുപടിനൽകുകയും ചെയതു. മുറിയിലുണ്ടായിരുന്ന സ്ത്രീയോട് ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഇവരും പ്രതികരിച്ചില്ല. തുടർന്ന് മറ്റൊരു സുഹൃത്ത് ഇവരെ പിന്നീട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

വീട്ടിലെത്തിയ യുവതിയോട് പിതാവ് തിരക്കിയപ്പോഴാണ് താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് സംശയിക്കുന്നതായി യുവതി വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് വൈദ്യപരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിച്ചെന്നുമാണ് പോലീസ് സംഭവത്തെ കുറിച്ച് പറയുന്നത്. അതിനിടെ അറസ്റ്റിലായ ബദോനിയയെ ജൂൺ 10 വരെ റിമാന്റ് ചെയ്തു.

‘ഇപ്പോള്‍ത്തന്നെ 500 വര്‍ഷം പഴക്കമുണ്ട്, ദ്രവിച്ചിട്ടുണ്ട്, അവിടെ കൊച്ചി വാട്ടര്‍ മെട്രോ ജെട്ടി പണിതാല്‍ ചീനവലകളുടെ അന്ത്യമായിരിക്കും’; ആശങ്കയോടെ നാട്ടുകാര്‍

 

 

This post was last modified on June 6, 2019 9:22 am

Related Post
Leave a Comment