1944 ജൂണ്‍ ആറാംതിയ്യതി ടോം റൈസ് ഇതുപോലൊരു പാരച്യൂട്ട് പറക്കല്‍ നടത്തി. അന്ന് ഇത്രയും ശാന്തമായ ഒന്നായിരുന്നില്ല അന്തരീക്ഷം. ജര്‍മന്‍ പട്ടാളക്കാര്‍ വെടിയുതിര്‍ത്തു കൊണ്ടിരിക്കെയായിരുന്നു വിമാനത്തില്‍ നിന്നുള്ള ആ ചാട്ടം. നോര്‍മാണ്ടി തീരത്തെ പുല്‍ത്തകിടിയിലേക്ക് അദ്ദേഹം വീണു. 75 വര്‍ഷങ്ങള്‍ക്കു ശേഷം വടക്കന്‍ ഫ്രാന്‍സിലെ നോര്‍മാണ്ടിയില്‍ ആ ചാട്ടം പുനരാവിഷ്കരിക്കുകയായിരുന്നു സഖ്യസേന. അന്ന് വിമാനങ്ങളില്‍ നിന്നും എടുത്തു ചാടിയവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന രണ്ടുപേര്‍ ഈ പുനരാവിഷ്കാരത്തില്‍ പങ്കെടുത്തു.
റൈസിന് ഇപ്പോള്‍ പ്രായം 97 ആണ്. രണ്ടാം ലോകയുദ്ധത്തില്‍ യുഎസ്സിന്റെ സൈനികനായിരുന്നു. കൂടെ ചാടിയ ഹാരി റീഡിന് ഇപ്പോള്‍ പ്രായം 95.
ജര്‍മനി പിടിച്ചടക്കിയ ഫ്രാന്‍സിലേക്ക് പടിഞ്ഞാറന്‍ സഖ്യശക്തികള്‍ നടത്തിയ ഐതിഹാസികമായ കടന്നുകയറ്റത്തിലാണ് റൈസും ഉള്‍പ്പെട്ടിരുന്നത്. ഡി-ഡേ എന്നാണ് ഈ ദിവസം ചരിത്രത്തില്‍ അറിയപ്പെടുന്നത്. കടലിലൂടെയുള്ള നീക്കമായിരുന്നു ഇത്. സഖ്യത്തിന്റെ യുദ്ധവിജയത്തിലെ പ്രധാനപ്പെട്ട നീക്കങ്ങളിലൊന്നായിരുന്നു ഇത്.
അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സൈനികരെ ആകാശമാര്‍ഗം എത്തിക്കുകയാണ് സഖ്യസേന ചെയ്തത്. വിമാനങ്ങളില്‍ നിന്നും സൈനികര്‍ എടുത്തുചാടി. പലരും പാരച്യൂട്ട് തുറക്കാനാകാതെ താഴെ വീണുമരിച്ചു. ഇങ്ങനെ ചാടിയവരില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരാണ് ഈ പുനരാവിഷ്കാരത്തില്‍ പങ്കെടുത്തത്.
Leave a Comment