X

എളമരം കരീം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

മുതിര്‍ന്ന പാര്‍ട്ടി നേതാവ് തന്നെ രാജ്യസഭയിലെത്തണമെന്നതും, പാര്‍ട്ടി പാര്‍ലമെന്റ് അംഗങ്ങളിലെ ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പിക്കുക എന്നതും എളമരം കരീമിന് മുന്‍ഗണന ലഭിക്കാന്‍ ഇടയാക്കി

രാജ്യസഭയില്‍ ഒഴിവുവരുന്ന കേരളത്തില്‍ നിന്നുള്ള സീറ്റിലേക്ക് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥിയാവും. തിരുവനന്തപുരത്തു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം.  മുതിര്‍ന്ന പാര്‍ട്ടി നേതാവ് തന്നെ രാജ്യസഭയിലെത്തണമെന്നതും, കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി പാര്‍ലമെന്റ് അംഗങ്ങളിലെ ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പിക്കുക എന്നതും എളമരം കരീമിന് മുന്‍ഗണന ലഭിക്കാന്‍ ഇടയാക്കിയെന്നാണ് വിവരം. നിലവില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ് എളമരം കരീം. വിഎസ് സര്‍ക്കാരില്‍ വ്യവസായ മന്ത്രി സ്ഥാനവും കരീം വഹിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ സിപിഐയുടെ സീറ്റില്‍ ബിനോയ് വിശ്വമാണ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന് അവകാശപ്പെട്ട മൂന്നാമത്തെ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് അംഗമായിരിക്കും സ്ഥാനാര്‍ഥി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 8, 2018 3:57 pm

Related Post
Leave a Comment