X

വെടിവച്ച് കൊല്ലുമെന്ന് രവി പൂജാരി എന്നയാള്‍ ഭീഷണിപ്പെടുത്തിയതായി ജിഗ്നേഷ് മേവാനി; തുടര്‍ച്ചയായ മൂന്നാം ദിവസവും വധഭീഷണി

ജിഗ്നേഷ് മേവാനിയുടെ വാദ്ഗാമിലെ ഓഫീസ് കൈകാര്യം ചെയ്യുന്ന, പാര്‍ട്ടി കണ്‍വീനര്‍ കൗശിക് പാര്‍മര്‍ ഉപയോഗിക്കുന്ന ഫോണിലും വധഭീഷണി സന്ദേശം വന്നിട്ടുണ്ട്. ജിഗ്നേഷ് മേവാനി നേരത്തെ ഉപയോഗിക്കുന്ന നമ്പറാണ് കൗശിക് പാര്‍മര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള രവി പൂജാരി എന്ന് പരിചയപ്പെടുത്തിയ ആള്‍ തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായി ജിഗ്നേഷ് മേവാനി. പ്രകോപനപരമായ പ്രസംഗങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ വെടി വച്ച് കൊല്ലുമെന്നാണ് ഭീഷണിയെന്ന് ജിഗ്നേഷ് മേവാനി പറയുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് തനിക്ക് ഭീഷണി വരുന്നതെന്നും വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനേയും വധിക്കുമെന്നാണ് ഭീഷണിയെന്ന് മേവാനി പറയുന്നു. അധോലോക നേതാവ് രവി പൂജാരി ആണോ ഇത് എന്ന കാര്യം വ്യക്തമല്ല.

+75397326097 എന്ന നമ്പറില്‍ നിന്ന് കോളും +60176206085 എന്ന നമ്പറില്‍ നിന്ന് മെസേജും വന്നതായി ജിഗ്നേഷ് പറയുന്നു.

മേവാനിയുടെ രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് ഇന്നലെ ഭീഷണി സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജിഗ്നേഷ് മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സംഘപരിവാറിന്റെയും രാജ്യത്തെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളാണ് ഗുജറാത്തിലെ വാദ്ഗാം എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി.

ജിഗ്നേഷ് മേവാനിയുടെ വാദ്ഗാമിലെ ഓഫീസ് കൈകാര്യം ചെയ്യുന്ന, പാര്‍ട്ടി കണ്‍വീനര്‍ കൗശിക് പാര്‍മര്‍ ഉപയോഗിക്കുന്ന ഫോണിലും വധഭീഷണി സന്ദേശം വന്നിട്ടുണ്ട്. ജിഗ്നേഷ് മേവാനി നേരത്തെ ഉപയോഗിക്കുന്ന നമ്പറാണ് കൗശിക് പാര്‍മര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. പാര്‍മറുടെ പരാതിയില്‍ ഐപിസി 502 പ്രകാരം വാദ്ഗാം പൊലീസ് കേസെടുത്തിട്ടുണ്ട്. ബിജെപിയുമായും സംഘപരിവാറുമായും ബന്ധപ്പെട്ടവരില്‍ നിന്ന് തനിക്ക് ഭീഷണികള്‍ വരുന്നതായി പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഭീഷണിയുമായി ബന്ധപ്പെട്ട് ഒരു ഓഡിയോ ജിഗ്നേഷ് മേവാനി ഇന്നലെ പുറത്തുവിട്ടിരുന്നു:

This post was last modified on June 8, 2018 4:22 pm

Related Post
Leave a Comment