X

ഇന്നോവ കാറില്‍ കയറ്റി വനത്തില്‍ കൊണ്ടുപോയി15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം; മതപണ്ഡിതനെ ഇമാംസ് കൌണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു

വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറിൽ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോയ സംഭവമാണ് ആരോപണത്തിന് അടിസ്ഥാനം.

പതിനഞ്ച് കാരിയായ വിദ്യാർത്ഥിനിയെ വനത്തിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണ വിധേയനായ മത പ്രഭാഷകനെ കേരളാ ഇമാംസ് കൗൺസിൽ സസ്പെന്റ് ചെയ്തു. ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സമിതി അംഗവും തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമായ ഷഫീഖ് അൽ ഖാസിമിക്കെതിരെയാണ് നടപടി. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് മൗലാന മുഹമ്മദ് ഈസാ ഫാളിൽ മമ്പഈ അറിയിച്ചു.

രണ്ട് ദിവസം മുൻപ് ഉച്ചസമയത്ത് ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖലയിലുള്ള പ്രദേശത്ത് സ്കൂളിൽ നിന്നും മടങ്ങി വന്നിരുന്ന വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറിൽ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോയ സംഭവമാണ് ആരോപണത്തിന് അടിസ്ഥാനം. സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടതിനെ തുടർന്ന് തൊഴിലുറപ്പ് പദ്ധതിയിലേർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികൾ വാഹനം തടഞ്ഞുവയ്ക്കുകയും ചെയ്തുതായി ന്യൂസ് 18 ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. നാട്ടുകാർ പള്ളി ഭാരവാഹികളെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ മൗലവി വിദ്യാർത്ഥിയുമായി കടന്നുകളയുമായിരുന്നെന്നും നാട്ടുകാർ ആരോപിച്ചു. ഇതോടെയാണ് സംഭവത്ത കുറിച്ച് ഇമാംസ് കൗൺസിൽ അന്വേഷിക്കുന്നത്. മൗലവിയുടെ പ്രവർത്തിയിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പുറത്താക്കൽ നടപടി.

This post was last modified on February 7, 2019 2:30 pm