X

കോന്നിയിലും അരൂരിലും ഹിന്ദു സ്ഥാനാർത്ഥികൾ വേണം, പാർട്ടികൾ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് പരിഗണനയും പരിരക്ഷയും നല്‍കണം: വെള്ളാപ്പള്ളി നടേശൻ

വട്ടിയൂർകാവിൽ കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും വിജയ സാധ്യയുണ്ട്

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂരിലും കോന്നിയിലും മുന്നണികൾ ഹിന്ദു സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അരൂരിൽ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുക എന്നതാണd മര്യാദയെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

വട്ടിയൂർകാവിൽ കുമ്മനം രാജശേഖരനെ പരിഗണിക്കണം. മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥികൾ ശക്തരല്ലെങ്കില്‍ കുമ്മനത്തിന് ജയസാധ്യതയുണ്ട്. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അവസരം നൽകണമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ തവണ ചുരുങ്ങിയ വോട്ടുകൾക്കാണ് അദ്ദേഹം തോറ്റത്. സുരേന്ദ്രന്‍ വീണ്ടും വന്നാൽ ശക്തമായ മൽസരം ഉണ്ടാവാൻ സാധ്യതയുണ്ട്.

അരൂരിൽ 75 ശതമാനം വോട്ടർമാരും ഹിന്ദുക്കളാണ്, അതുകൊണ്ട് തന്നെ ഭൂരിപക്ഷ സമുദായത്തിലെ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ വിജയ സാധ്യത ആര്‍ക്കായാലും കുറവായിരിക്കും. കോന്നിയിലും സമാനമായ അവസ്ഥയാണ്. ഭുരിപക്ഷ സമുദായമാണ് കുടുതൽ അതുകൊണ്ട് തന്നെ എതുപാർട്ടിക്കായാലും ആ ഒരു ചിന്ത നല്ലതാണ്. ഭൂരിപക്ഷ സമുദായങ്ങള്‍ക്കുള്ള പരിഗണനയും പരിരക്ഷയും പാർട്ടികൾ കൊടുക്കു തന്നെ ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു.

 

This post was last modified on September 22, 2019 1:07 pm