കഫേ കോഫി ഡേ ഉടമ വി ജി സിദ്ധാര്‍ത്ഥ മംഗളൂരുവില്‍ പാലത്തില്‍ നിന്ന് പുഴയിലേയ്ക്ക് ചാടി ജീവനൊടുക്കിയതാകാം എന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്ന തരത്തില്‍ അവസാനത്തെ കത്ത് എന്ന് കരുതപ്പെടുന്ന ഒന്ന് പുറത്തുവന്നിരിക്കുന്നു. സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നതിന് ഇടയിലാണിത്. താന്‍ സംരംഭകനെന്ന നിലയില്‍ പരാജയപ്പെട്ടതായും വലിയ കടബാധ്യതയുണ്ടെന്നും ഇതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും അവസാനത്തെ കഫേ കോഫി ഡേ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനുള്ള കത്തില്‍ കഫേ കോഫി ഡേ ഉടമ വിജി സിദ്ധാര്‍ത്ഥ കുറിച്ചിരിക്കുന്നു.
ശരിയായ ബിസിനസ് മാതൃകയുണ്ടാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. എന്നെ വിശ്വസിച്ച നിങ്ങളെ എല്ലാവരേയും നിരാശരാക്കിയതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ ഏറെക്കാലം പൊരുതി. എനിക്കിനി ഈ സമ്മര്‍ദ്ദം താങ്ങാന്‍ വയ്യ. അതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ 37 വര്‍ഷത്തിനിടെ നമ്മുടെ കമ്പനിയിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 30,000പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. ടെക്‌നോളജി കമ്പനിയില്‍ 20,000ത്തോളം ജോലി. എന്നാല്‍ ശരിയായ, ലാഭകരമായ ഒരു ബിസിനിസ് മാതൃക സൃഷ്ടിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. ഒരു സുഹൃത്തില്‍ നിന്നും മറ്റ് ചിലരില്‍ നിന്നും വലിയ തുകകള്‍ കടം വാങ്ങിയിട്ടുണ്ട്. ഇതാണ് എന്നെ ഈ അവസ്ഥയിലേയക്ക് എത്തിച്ചിരിക്കുന്നത്. മുന്‍ ഇന്‍കം ടാക്‌സ് ഡയറക്ടര്‍ ജനറലില്‍ നിന്ന് വലിയ പീഡനമുണ്ടായി. ഞങ്ങളുടെ ഓഹരികള്‍ അവര്‍ അറ്റാച്ച് ചെയ്തു. മൈന്‍ഡ് ട്രീ കരാര്‍ തടയാന്‍ ശ്രമിച്ചു. എല്ലാ തെറ്റുകള്‍ക്കും ഞാന്‍ മാത്രമാണ് ഉത്തരവാദി. പണമിടപാടുകള്‍ എന്റെ ടീമോ ഓഡിറ്റര്‍മാരോ സീനിയര്‍ മാനേജര്‍മാരോ അറിയാതെ നടന്ന ഇടപാടുകളാണ് ഇവ – വി ജി സിദ്ധാര്‍ത്ഥ കത്തില്‍ പറയുന്നു.
This post was last modified on July 30, 2019 11:52 am
Leave a Comment