X

പരിഗണിക്കാൻ മതിയായ കാരണങ്ങളില്ല; വാരണാസിയിലെ പത്രിക തള്ളിയതിനെതിരായ തേജ് ബഹാദൂറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

പ്രധാന മന്ത്രി നരേന്ദ്ര മോദി മൽസരിക്കുന്ന വാരണാസിയിൽ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിക്കാനായിരുന്നു തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണസിയില്‍ നല്‍കിയ നാമനിര്‍ദ്ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനെതിരെ മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇലക്ഷൻ പ്രക്രിയ ആരംഭിച്ച് കഴിഞ്ഞാൽ ഇടപെടുന്നതിന് സുപ്രീം കോടതിക്ക് പരിമിതികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്. പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് വിശദീകരണം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്.

അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളി എന്നായിരുന്നു തേജ് ബഹാദൂറിന്റെ ഹര്‍ജി. പത്രിക തള്ളാന്‍ കാരണമായി പറയുന്നത് സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്നാണ്. എന്നാല്‍, ജോലിയില്‍നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് സമര്‍പ്പിച്ചിരുന്നുവെന്നും അച്ചടക്കരാഹിത്യത്തിനാണ് നടപടിയെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് തേജ് ബഹാദൂറിന് വേണ്ടി ഹാജരായ അശോക് ഭൂഷണ്‍ കോടതിയെ അറിയിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ നപടികൾ ഉൾപ്പെടെ തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനും കമ്മീഷണറുമാണ്. അതിനാൽ ഈ ഹർജി പരിഗണിക്കപ്പെടാൻ യാതൊരു കാരണവും കാണുന്നില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോദി മൽസരിക്കുന്ന വാരണാസിയിൽ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിക്കാനായിരുന്നു തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്. ആദ്യം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയെങ്കിലും പിന്നീട് തേജ് ബഹാദൂര്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യ സ്ഥാനാര്‍ത്ഥിയായി പുതിയ പത്രിക നല്‍കുകയായിരുന്നു. നാമ നിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്ങ് മൂലത്തിൽ അഴിമതി കേസിലാണോ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യത്തിന് അതേ എന്നായിരുന്നു തേജ് ബഹാദൂര്‍ ആദ്യം നല്‍കിയ മറുപടി. പിന്നീട് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തുകയും ചെയ്തിരുന്നു. ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് തേജ് ബഹാദൂറിന്റെ പത്രിക തള്ളിയത്.

സൈന്യത്തിലെ അഴിമതി നടക്കുന്നുവെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയത്തിന് 2017-ലാണ് തേജ് ബഹാദൂര്‍ യാദവിനെ ബിഎസ്എഫ് പുറത്താക്കിയത്. ഇതിനെതിരെ പ്രതിഷേധ സൂചകമായാണ് തേജ് ബഹദൂര്‍ പ്രധാനമന്ത്രിക്കെതിരെ സ്ഥാനാര്‍ത്ഥിയായി എത്തിയത്.

Read More- ആര്‍എസ്എസില്‍ ‘റെഡി ടു വെയിറ്റ്’, ‘കെ.പി യോഹന്നാന്‍ വിഭാഗ’ങ്ങള്‍ തമ്മില്‍ തെറിവിളിയും പോരും; ശബരിമല യുവതിപ്രവേശനത്തില്‍ പരസ്യ പോര് വിലക്കി നേതൃത്വം

This post was last modified on May 9, 2019 1:32 pm