ആയുഷ്മാന്‍ ഖുറാന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുഭവ് സിന്‍ഹയുടെ ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമ നിരോധിക്കണം എന്ന ബ്രാഹ്മണ്‍ സമാജിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി തള്ളിയത്. സിനിമയുടെ പേരും ഉള്ളടക്കവും സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍, വേണമെങ്കില്‍ ഉചിതമെന്ന് തോന്നുന്ന ഏതെങ്കിലും അധികാര കേന്ദ്രത്തെ സമീപിച്ചോളാനും സുപ്രീം കോടതി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 15 എന്ന പേര് ഉപയോഗിക്കുന്നത് 1950ലെ നിയമത്തിന്റെ ലംഘനമാണെന്നും സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതാണ് സിനിമയെന്നും ആരോപിച്ചാണ് ബ്രാഹ്മണ്‍ സമാജ് ഹര്‍ജി നല്‍കിയത്. ജാതി വെറിയാണ് ചിത്രത്തിന്റെ പ്രമേയം.
ഭരണഘടനാ വകുപ്പുകള്‍ ഇത്തരത്തില്‍ സിനിമ പേരുകളായി ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നത് അനുവദിക്കരുതെന്നും ഇത് തെറ്റായ പ്രവണത സൃഷ്ടിക്കുമെന്നും ബ്രാഹ്മണ്‍ സമാജ് വാദിച്ചു. ഉയര്‍ന്ന ജാതിക്കാരെ മോശക്കാരായി ചിത്രീകരിക്കുകയാണ് ആര്‍ട്ടിക്കില്‍ 15 എന്നും സിനിമ ജാതിവിദ്വേഷം പ്രോത്സാഹിപ്പിക്കുന്നതായും ബ്രാഹ്മണ്‍ സമാജ് ആരോപിച്ചു. 2014ലെ ബദ്വാന്‍ കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് സിനിമ. കഴിഞ്ഞയാഴ്ച ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച റൂര്‍ക്കി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ ഉത്തരാഖണ്ഡ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Leave a Comment