മുത്തലാഖ് ബിൽ സെലക്ട്കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ തള്ളിയതിന് തുടർന്നുണ്ടായ പ്രതിപക്ഷ ബഹളത്തിനൊടുവിൽ മുത്തലാഖ്ബിൽ ചർച്ച ചെയ്യാതെ രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ ഏകകണ്ഠമായ തീരുമാനമാണ് മുത്തലാഖ് ബിൽ സെലക്ട്കമ്മിറ്റിക്ക് വിടണമെന്നതെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക്ഒബ്രീൻ സഭയിൽ വ്യക്തമാക്കി. തുടർന്ന് ബഹളം നിയന്ത്രണാതീതമായതോടെയാണ്സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
ബഹളത്തെ തുടർന്ന് രാവിലെ സഭ ഉച്ചവരെ നിർത്തിവച്ചതിന് ശേഷം വീണ്ടും ചേർന്നപ്പോഴായിരുന്നു ഡെറിക്ഒബ്രീൻ പ്രതിപക്ഷ തീരുമാനം അറിയിച്ചത്. നേരത്തെ ലോക്സഭയിലും ഇതേ നിലപാടായിരുന്നു പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചിരുന്നത്.
എന്നാൽ ബിൽ പാസാക്കാതിരിക്കാനാണ് പ്രതിപക്ഷം ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കേന്ദ്രസർക്കാറിന്റെ ആരോപണം. ഇതോടെ ബഹളം ആരംഭിക്കുകയും സഭ പിരിയുകയുമായിരുന്നു.
മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ; ഒന്നിച്ചെതിർക്കാൻ പ്രതിപക്ഷം