X

സംസ്ഥാനത്ത് ഭരണസ്തംഭനം: യുഡിഎഫ് ഉപരോധസമരം പുരോഗമിക്കുന്നു; ചെന്നിത്തലയെ അറസ്റ്റ് ചെയ്ത് നീക്കി

മറ്റ് ജില്ലകളിൽ കളക്ട്രേറ്റുകളും യുഡിഎഫ് പ്രവർത്തകർ ഉപരോധിക്കുകയാണ്.

സംസ്ഥാന സർക്കാരിനെതിരായ സമരപരിപാടികളുടെ ഭാഗമായി യുഡിഎഫ് സെക്രട്ടേറിയറ്റും, കളക്ടറേറ്റുകളും ഉപരോധിക്കുന്നു.
പ്രളയാനന്തര ഭരണസ്തംഭനത്തിലും വിശ്വാസികളോടുള്ള വഞ്ചനയിലും ക്രമസമാധാനത്തകര്‍ച്ചയിലും പ്രതിഷേധിച്ചാണ് നടപടി. രാവിലെ ആറ് തുടങ്ങിയ സമരം മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മറ്റ് ജില്ലകളിൽ കളക്ട്രേറ്റുകളും യുഡിഎഫ് പ്രവർത്തകർ ഉപരോധിക്കുകയാണ്. പുലര്‍ച്ചെ ആരംഭിച്ച സമരം അറസ്റ്റുചെയത് നീക്കും വരെ തുടരും. അതിനിടെ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ  പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സംസ്ഥാനത്തൊട്ടാകെ വലിയ ജനപങ്കാളിത്തത്തോട് കൂടിയ ഉപരോധസമരമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രാവിലെ സമരം ആരംഭിച്ചതിനൊപ്പം എറണാകുളം കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ വാക്കേറ്റവും നടന്നു. കാക്കനാട്ടെ കലക്ടറേറ്റ് കവാടത്തിൽ കസേരയിടാൻ പറ്റില്ലെന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിത സിഐ നിലപാടെടുത്തതാണ് തർക്കത്തിന് വഴിവച്ചത്. വിലക്ക് മറികടന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മണിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇരിപ്പുറപ്പിച്ചു. അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് നിലപാടെടുത്തതോടെ വാക്കു തർക്കം രൂക്ഷമാവുയും ചെയ്തു. പിന്നീട് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സ്ഥലത്തെത്തി കസേര ഇട്ടിരിക്കാൻ അനുമതി നൽകിയതോടെ സംഘർഷാവസ്ഥയ്ക്ക് അയവു വരികയായിരുന്നു.

പിണറായിയുടെ നവോത്ഥാനം പി.കെ.ശശിയെ പിന്തുണക്കുന്നതാണെന്ന് ആലപ്പുഴയില്‍ കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎൽഎ പറഞ്ഞു. സെക്രട്ടേറിയറ്റിന്റെ താക്കോൽ മുണ്ടിന്റെ കോന്തലയിൽ കൊണ്ട് നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അധിക കാലം മുനോനട്ട് പോകാനാകില്ലെന്നും തിരുവഞ്ചുർ പറയുന്നു. പിണറായിയുടെ നവോഥാനം പി.കെ.ശശിയെ പിന്തുണക്കുന്ന നവോഥാനമാണെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു